News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

മുംബൈ: അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള് പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കര്. ഇത് സംബന്ധിച്ച് മുംബൈ ക്രൈംബ്രാഞ്ചിന് സച്ചിന് പരാതി നല്കി. തുടര്ന്ന് അജ്ഞാതരായ ആളുകള്ക്കെതിരെ ഐപിസി സെക്ഷന് 465, 426, 500 പ്രകാരം കേസ് എടുത്ത് മുംബൈ പൊലീസിന്റ സൈബര് സെല് അന്വേഷണം ആരംഭിച്ചു.
സച്ചിന് ടെന്ഡുല്ക്കര് പിന്തുണക്കുന്നു എന്ന തരത്തില് ചില മരുന്ന് കമ്പനികളുടെ പരസ്യങ്ങള് അടുത്തിടെയായി ഓണ്ലൈനില് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്നാണ് സച്ചിന് നിയമനടപടി സ്വീകരിച്ചത്. സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉത്പന്നങ്ങള് പ്രമോട്ട് ചെയ്യുന്ന സച്ചിന് ഹെല്ത്ത് ഡോട്ട് ഇന് എന്ന സൈറ്റും കണ്ടെത്തിയിരുന്നു.
Maharashtra | Former cricketer Sachin Tendulkar lodges a Police complaint at Mumbai Crime Branch, over his name, photo and voice being used in "fake advertisements" on the internet to dupe people. Case registered by Mumbai Police Cyber Cell against unidentified people under⦠pic.twitter.com/skkfDYa1eP
â ANI (@ANI) May 13, 2023
തന്റെ പേരോ ഫോട്ടോയോ ഉപയോഗിക്കാന് ഇത്തരം കമ്പനികള്ക്ക് ഒരിക്കലും അനുമതി നല്കിയിട്ടില്ലെന്ന് സച്ചിന് പറഞ്ഞു. ഇത് തന്റെ പ്രതിച്ഛായയെ അപകീര്ത്തിപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചതെന്ന് സച്ചിന് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



