
'ബുംറ ഇല്ലായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു'; സഞ്ജുവിന് കൈയ്യടി
42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതിലും നിര്‍ണായകമായിരുന്നു.

മുംബൈ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് ബുംറയ്ക്ക് സമര്‍പ്പിക്കുന്നതായി സഞ്ജു സാംസണ്. ബുംറയുടെ മികച്ച പ്രകടനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്നും സഞ്ജു പറഞ്ഞു. വാംഖഡയിലെ ഫലാറ്റ് പിച്ചില്‍ 499 റണ്‍സ് പിറന്ന മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ ഒരു വിക്കറ്റും ബുംറ നേടി.
42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതിലും നിര്‍ണായകമായിരുന്നു. എന്നാല്‍ തന്റെ നേട്ടത്തില്‍ ബുംറയെ പ്രശംസിച്ച സഞ്ജുവിന്റെ വാക്കുകള്‍ ആരാധകരുടെ മനം കവര്‍ന്നു.
മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുംറയുടെ ഡെത്ത് ഓവറുകളായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. 'ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബുംറക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളില്‍ അദ്ദേഹം അത്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ (അവാര്‍ഡ് വേദിയില്‍) നില്‍ക്കില്ലായിരുന്നു. വിജയത്തിലെ എല്ലാ ക്രെഡിറ്റും ബൗളേഴ്സിനാണ്, വളരെ മോശം സാഹചര്യത്തിലും അവര്‍ പിടിച്ചുനിന്നു' സഞ്ജു പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. ബുംറയുടെ മികവിനെ സൂര്യയും പ്രശംസിച്ചു. ബുംറ വളരെ മികവുള്ള താരമാണ്, വര്‍ഷങ്ങളായി ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം എന്താണ് ചെയ്തതെന്നും നിങ്ങള്‍ക്കറിയാം,അദ്ദേഹം ഇന്ന് അതേ കാര്യം ചെയ്തു. എതിരാളികളില്‍ നിന്ന് ജയം ബുംറ പിടിച്ചുവാങ്ങി. സൂര്യകുമാര്‍ പറഞ്ഞു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
I would not be standing here if not for Bumrah- Sanju Samson
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



