
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ
ദുബായ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. സൗത്ത് ആഫ്രിക്ക നാലാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
കേപ്ടൗണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയുടെ ജയം. ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ തോറ്റതിന് ശേഷം പിന്നെ വന്ന രണ്ട് ടെസ്റ്റിലും നാലാം ഇന്നിങ്‌സില്‍ 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്താണ് സൗത്ത് ആഫ്രിക്ക പരമ്പര ജയത്തിലേക്ക് എത്തിയത്.
2021-23 വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ സൗത്ത് ആഫ്രിക്കയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് ടെസ്റ്റിലും ജയിച്ച് 24 പോയിന്റ് ആണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. പോയിന്റ് പെര്‍സന്റേജ് 66.67ലേക്ക് എത്തി.
South Africaâs brilliant series win has placed them nicely in the latest #WTC23 standings pic.twitter.com/SJkLtZVpUS
â ICC (@ICC) January 14, 2022
ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാല് ജയം, മൂന്ന് തോല്‍വി, മൂന്ന് സമനില എന്നതാണ് ഇന്ത്യയുടെ ഫലങ്ങള്‍. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ പോയിന്റ് പെര്‍സന്റേജ് 49.07. 100 പോയിന്റ് പെര്‍സന്റേജോടെ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും.
കേപ്ടൗണില്‍ നാലാം ദിനം അനായാസം സൗത്ത് ആഫ്രിക്ക ജയം തൊടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ലീഡ് ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിയാതെ പോയതാണ് സൗത്ത് ആഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യ മുന്‍പില്‍ വെച്ച 212 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. ആദ്യ ഇന്നിങ്‌സില്‍ 72 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സും നേടിയ കീഗന്‍ പീറ്റേഴ്‌സനാണ് കളിയിലെ താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




