ഇംഗ്ലണ്ടിന് തിരിച്ചടി; ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല

ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിനിടെയാണ് ലീച്ചിന് പരിക്കേറ്റത്

ജാക്ക് ലീച്ച് Source by : എഎൻഐ
Last Updated :1 February 2024, 11:10 am IST

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി. പരിക്കേറ്റ ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച് നാളെ കളിക്കില്ല. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിനിടെയാണ് ജാക്ക് ലീച്ചിന് കാലിന് പരിക്കേറ്റത്. പരിക്കേറ്റിട്ടും ഇടങ്കയ്യന്‍ സ്പിന്നറായ ലീച്ച് ഇന്ത്യക്കെതിരെ രണ്ടാമിന്നിങ്‌സില്‍ 10 ഓവര്‍ പന്തെറിഞ്ഞിരുന്നു.

പരിക്ക് ഗുരുതരമല്ലെങ്കിലും, ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കാനിരിക്കുന്നതു കൂടി പരിഗണിച്ചാണ് പരിചയസമ്പന്നനായ താരത്തിന് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

ലീച്ചിന് പകരം, പുതുമുഖ സ്പിന്നര്‍ ഷോയ്ബ് ബഷീറിനെ ഉള്‍പ്പെടുത്തണോ, അതോ പരിചയസമ്പന്നനായ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ തിരികെ വിളിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ബെന്‍ സ്‌റ്റോക്‌സ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now