
മറൈന്‍ ഡ്രൈവിന്റെ ഭംഗി വിവരിക്കാന്‍ വില്‍കിന്‍സ് ഗാവസ്കറിനോട് ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ മുന്‍ താരം കോഹിനൂര്‍ രത്നത്തിലേക്ക് ചൂണ്ടിയത്
മുംബൈ: ഐപിഎല്‍ മത്സരത്തിലെ കമന്ററിക്ക് ഇടയില്‍ ഇംഗ്ലീഷ് കമന്റേറ്ററോട് കോഹിനൂര്‍ രത്നം തിരികെ തരാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗാവസ്കര്‍. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന് റോയല്‍സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തിന് ഇടയിലാണ് സംഭവം.
ഗാവസ്കറും ഇംഗ്ലീഷ് കമന്റേറ്റര്‍ വില്‍കിന്‍സും കമന്ററി ബോക്സിലിരിക്കുന്ന സമയം സ്ക്രീനില്‍ മുംബൈയിലെ മറൈന്‍ ഡ്രൈവ് കാണിച്ചു. മറൈന്‍ ഡ്രൈവിന്റെ ഭംഗി വിവരിക്കാന്‍ വില്‍കിന്‍സ് ഗാവസ്കറിനോട് ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ മുന്‍ താരം കോഹിനൂര്‍ രത്നത്തിലേക്ക് ചൂണ്ടിയത്.
#SunnyGavaskar demands the Kohinoor pic.twitter.com/TyE95ZqNFT
â Mohit Dinodia (@MohitDinodia) April 10, 2022
ലൈറ്റില്‍ തിളങ്ങി നില്ക്കുന്ന മറൈന്‍ ഡ്രൈവിനെ രാജ്ഞിയുടെ നെകഌിനോടാണ് ഇവര്‍ താരതമ്യപ്പെടുത്തിയത്. ഞങ്ങള്‍ ഇപ്പോഴും കോഹിനൂര്‍ രത്നത്തിനായി കാത്തിരിക്കുന്നു എന്നാണ് ഗാവസ്കര്‍ അതിന് മറുപടി നല്‍കിയത്.
ബ്രിട്ടീഷ് സര്‍ക്കാരില്‍ പ്രത്യക സ്വാധീനം ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് തിരികെ നല്കാന് ആവശ്യപ്പെടണം എന്നും കമന്ററി ബോക്സിലിരുന്ന് ഗാവസ്കര്‍ പറയുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകരും ഇത് ഏറ്റെടുത്തു.
Sunil Gavaskar ribbing Alan Wilkins about the British taking away the Kohinoor after Wilkins made a comment about Marine Drive being called the Queenâs Necklace is GOLD! #TATAIPL2022
â Aniruddha Guha (@AniGuha) April 10, 2022
Sunil Gavaskar just asked fellow commentator @alanwilkins22 to return the Kohinoor. âIf you have any influence, maybe you can ask the Queen to return it.â
â Siddharth's Echelon (@SiddharthKG7) April 10, 2022
Gavaskar Sir ko Bharat Ratna when?
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്


