
ഗില്ലിനു വേണ്ടി ടീം പ്രഖ്യാപനം വൈകുന്നു; ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സഞ്ജു ഓപ്പൺ ചെയ്യും?
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഈ മാസം 9 മുതൽ

മുംബൈ: കഴുത്തിനേറ്റ പരിക്കു മാറി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ. പരിശോധനയിൽ പരിക്ക് പൂർണമായി ഭേദമായെന്നു സർട്ടിഫിക്കറ്റ് ലഭിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഗില്ലിനു കളിക്കാൻ സാധിക്കു. ഈ മാസം 9 മുതലാണ് പ്രോട്ടീസിനെതിരായ ടി20 പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ് ടീം പ്രഖ്യാപനം വൈകുന്നത് എന്നാണ് വിവരം. താരത്തിന്റഎ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനു പിന്നാലെ ടീമിനേയും പ്രഖ്യാപിക്കും.
ഗില്ലിനു സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ ടീമിലേക്ക് പരിഗണിക്കില്ല. അങ്ങനെ വന്നാൽ അഭിഷേക് ശർമയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങും. യശസ്വി ജയ്സ്വാളിനേയും പരിഗണിച്ചേക്കും. അഭിഷേക് മിന്നും ഫോമിൽ കളിക്കുന്നതിനാൽ ഒരു സ്ഥാനത്തേക്ക് മാത്രമാണ് മത്സരം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിനു കഴുത്തിനു പരിക്കേറ്റത്. പിന്നാലെ താരം ഗ്രൗണ്ട് വിട്ടു. വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തതോടെ ക്യാപ്റ്റൻ രണ്ടാം ടെസ്റ്റിൽ കളിച്ചില്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഗിൽ ഇടം പിടിച്ചില്ല.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Fingers remain crossed over Shubman Gill’s prospects of featuring in the upcoming T20I series against South Africa.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




