പിവി സിന്ധുവിനു നിരാശ തന്നെ; സിങ്കപ്പുര്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

കടുത്ത പോരില്‍ കരോലിന മരിനോട് തോറ്റു

PV Sindhu crashes out
പിവി സിന്ധുSource by : ട്വിറ്റര്‍
Last Updated :30 May 2024, 6:14 pm IST

സിങ്കപ്പുര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലില്‍ പുറത്തായി കിരീടം നഷ്ടമായ ഇന്ത്യയുടെ പിവി സിന്ധുവിനു വീണ്ടും തിരിച്ചടി. സിങ്കപ്പുര്‍ ഓപ്പണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ സിന്ധു പുറത്ത്.

കടുത്ത പോരാട്ടത്തില്‍ സ്‌പെയിനിന്റെ കരോലിന മരിനോട് താരം തോല്‍വി വഴങ്ങി. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് താരം രണ്ടും മൂന്നും സെറ്റുകളില്‍ വീണത്. സ്‌കോര്‍: 21-11, 11-21, 20-22.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശക്തമായ പോരാട്ടമാണ് അവസാന സെറ്റില്‍ സിന്ധു നടത്തിയത്. എന്നാല്‍ നേരിയ മുന്‍തൂക്കത്തില്‍ മരിന്‍ ജയിച്ചു കയറി. കരിയറില്‍ തുടര്‍ച്ചയായി ആറാം തവണയാണ് താരം മരിനു മുന്‍പില്‍ അടിയറവു പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now