
കോർബിൻ ബോഷ് എറിഞ്ഞൊതുക്കി, യുഎഇയെ ആറ് വിക്കറ്റിന് തകർത്ത് സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ
ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയിരുന്നു.
ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ യുഎഇയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ പ്രവേശിച്ചു. ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ചാണ് സൗത്ത് ആഫ്രിക്ക അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 13.2 ഓവറിൽ വിജയലക്ഷ്യം മറി കടന്നു.
സൗത്ത് ആഫ്രിക്കയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ യുഎഇ ബാറ്റർമാർക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. ഓപ്പണർമാരായ ആര്യനാഷ് ശർമ 13 റൺസും മുഹമ്മദ് വസീം 22 റൺസുമെടുത്തും പുറത്തായി. തുറന്ന് ക്രീസിൽ എത്തിയ അലിഷാൻ ഷറഫു 38 പന്തിൽ 45 റൺസ് നേടിയതാണ് ടീമിനേ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റും ആന്റിച് നോര്‍ക്യെ 2 വിക്കറ്റും സ്വന്തമാക്കി.
123 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്ക യുഎഇ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഡെവാൾഡ് ബ്രെവിസ് 25 പന്തിൽ 36 റൺസ് നേടി.
റയാൻ റിക്കെൽട്ടൺ 16 പന്തിൽ 30 റൺസും എയ്ഡന്‍ മാര്‍ക്രം 11 പന്തിൽ 28 റൺസും അടിച്ചെടുത്തു. 4 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്തു മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ കോർബിൻ ബോഷ് ആണ് കളിയിലെ താരം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
South Africa Storm into Super 8 with Six-Wicket Win Over UAE in T20 World Cup
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




