ബൗളിങ് മികവ്, ലാതത്തിന്റെ അര്‍ധ സെഞ്ച്വറി; റെക്കോര്‍ഡ് ജയവുമായി കിവികള്‍, പരമ്പരയില്‍ മുന്നില്‍

മൂന്നാം പോരാട്ടം 8 വിക്കറ്റിന് ജയിച്ച് ന്യൂസിലന്‍ഡ്

south africa vs new zealand
south africa vs new zealandx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :20 മാർച്ച് 2026, 5:30 pm IST

ഓക്ക്‌ലന്‍ഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ റെക്കോര്‍ഡ് വിജയവുമായി ന്യൂസിലന്‍ഡ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ അവര്‍ 2-1നു മുന്നിലെത്തി. 22 പന്തുകള്‍ ബാക്കി നില്‍ക്കെ 8 വിക്കറ്റിന്റെ വിജയമാണ് കിവികള്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 16.2 ഓവറില്‍ 137 റണ്‍സടിച്ചാണ് വിജയം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പന്ത് അടിസ്ഥാനത്തില്‍ കിവീസ് സ്വന്തം നാട്ടില്‍ നേടുന്ന ഏറ്റവും മികച്ച വിജയമാണിത്. 2012ല്‍ നേടിയ 6 വിക്കറ്റിന്റെ വിജയമെന്ന റെക്കോര്‍ഡാണ് തിരുത്തിയത്. ബൗളിങ് മികവും ഓപ്പണര്‍ ടോം ലാതം നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ന്യൂസിലന്‍ഡിനു ജയമൊരുക്കിയത്.

ലാതം 55 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 63 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ഡവോണ്‍ കോണ്‍വെയും തിളങ്ങി. താരം 26 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 39 റണ്‍സെടുത്തു. ടിം റോബിന്‍സനാണ് പുറത്തായ മറ്റൊരു കിവി ബാറ്റര്‍. താരം 17 പന്തില്‍ 17 റണ്‍സെടുത്തു. നിക്ക് കെല്ലി ടീം ജയിക്കുമ്പോള്‍ ലാതത്തിനൊപ്പം ഒരു റണ്ണുമായി ക്രീസില്‍ തുടര്‍ന്നു.

നേരത്തെ കിവി ബൗളര്‍മാരുടെ മികവാണ് പ്രോട്ടീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് കിവി നിരയില്‍ തിളങ്ങിയത്. മിച്ചല്‍ സാന്റ്‌നര്‍, ബെന്‍ സീര്‍സ്, കെയ്ല്‍ ജാമിസന്‍ എന്നിവര്‍ 2 വീതം വിക്കറ്റെടുത്തു. കോള്‍ മക്കോന്‍ക്കി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു.

പത്താം സ്ഥാനത്ത് ബാറ്റിങിനെത്തിയ എന്‍ഖോബാനി കോകോയെന്‍കയുടെ അവസരോചിത ബാറ്റിങാണ് പൊരുതി നോക്കാവുന്ന സ്‌കോര്‍ പ്രോട്ടീസിനു ഒരുക്കിയത്. താരം 20 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സുമായി പുറത്താകാതെ നിന്നു.

ജോര്‍ജ് ലിന്‍ഡാണ് തിളങ്ങിയ മറ്റൊരാള്‍. താരം 23 റണ്‍സെടുത്തു. ജെറാര്‍ഡ് കോറ്റ്‌സി (16), 15 വീതം റണ്‍സുമായി ടോണി ഡിസോര്‍സി, കോന്നോര്‍ എസ്റ്റര്‍ഹ്യുസന്‍, 17 റണ്‍സെടുത്ത ഡിയാന്‍ ഫോറസ്റ്റര്‍ എന്നിവരും രണ്ടക്കം കടന്നു.

News Now

Summary

south africa vs new zealand: Tom Latham scored 63 off 55 as New Zealand beat South Africa by eight wickets at the Eden Park in Auckland

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates