അടിച്ചുതകര്‍ത്ത് ജോണ്സണ്; തിരിച്ചടിച്ച് ഡി കോക്ക്; സെഞ്ച്വറിക്ക് അതേ നാണയത്തില്‍ മറുപടി; റെക്കോർഡ് വിജയവുമായി ദക്ഷിണാഫ്രിക്ക
വിന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു

സെഞ്ചൂറിയന്‍; ട്വന്റി 20 യില്‍ സ്കോര്‍ പിന്തുടര്ന്ന് ജയിക്കുന്നതില്‍ റെക്കോർഡിട്ട് ദക്ഷിണാഫ്രിക്ക. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക റെക്കോർഡ് വിജയം സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
44 പന്തില്‍ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ഐസിസി മുഴുവന്‍ സമയ അംഗത്വമുള്ള രാജ്യങ്ങളില്‍, സ്കോര്‍ പിന്തുടര്ന്നുള്ള ഏറ്റവും വലിയ വിജയമാണ് ദക്ഷിണാഫ്രിക്കയുടേത്. ട്വന്റി 20 യിലെ രണ്ടിന്നിംഗ്സിലുമായി 517 റണ്‍സാണ് പിറന്നത്.
ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് ജോണ്സണ് ചാള്‍സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെയാണ് വന്‍ സ്കോര്‍ നേടിയത്. 46 പന്തില്‍ 118 റണ്‍സാണ് ജോണ്സണ് നേടിയത്. ഇതില്‍ 10 ബൗണ്ടറികളും 11 സിക്സറുകളും ഉള്‍പ്പെടുന്നു. ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
39 പന്തിലാണ് ജോണ്സണ് ചാള്‍സിന്റെ സെഞ്ച്വറി നേട്ടം. ട്വന്റി 20 യില്‍ ഒരു വെസ്റ്റിന്‍ഡീസ് ബാറ്ററുടെ അതിവേഗ സെഞ്ച്വറിക്ക് ജോണ്സണ് ഉടമയായി. ട്വന്റി 20 ക്രിക്കറ്റില്‍ ഡേവിഡ് മില്ലര്‍, രോഹിത് ശര്‍മ്മ, ചെക്ക് റിപ്പബ്ലിക്കിന്റെ വിക്രമശേഖര എന്നിവര്‍ നേരത്തെ 35 പന്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 20 ഓവറില്‍ അഞ്ചിന് 258. ദക്ഷിണാഫ്രിക്ക -18.5 ഓവറില്‍ നാലിന് 259. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1-ന് സമനിലയിലായി. അവസാന ട്വന്റി 20 മത്സരം മാര്‍ച്ച് 28 ന് ജോഹന്നാസ് ബെര്‍ഗില്‍ നടക്കും.
South Africa created history in the second T20I against the West Indies at Centurion as they produced a record-breaking run chase
â ICC (@ICC) March 27, 2023
Details https://t.co/FJ05gPd2f9 pic.twitter.com/UcR9qR6hHX
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
