
സൗത്തിക്ക് അഭിമാനത്തോടെ മടക്കം; ഇംഗ്ലണ്ടിനെതിരെ 423 റണ്‍സിന്റെ വമ്പന്‍ ജയവുമായി കിവികള്‍
പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ് ഇന്നിങ്സ് പുനരാരംഭിച്ചത്

ഹാമില്ട്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 423 റണ്‍സിന്റെ വമ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. സാന്റ്നറുടെ ഓള്‍റൗണ്ട് മികവാണ് കിവീസ് ജയത്തില്‍ നിര്‍ണായകമായത്. ബാറ്റിങ് മികവിന് പുറമെ ഏഴ് വിക്കറ്റുകളും സാന്റ്നര്‍ പിഴുതു.
പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ് ഇന്നിങ്സ് പുനരാരംഭിച്ചത്. ജേക്കബ് ബെഥലും ജോ റൂട്ടും കിവീസിന്റെ റണ്‍മല താണ്ടാന്‍ പൊരുതി നോക്കിയെങ്കിലും കൂട്ടുകെട്ട് 104 റണ്‍സില്‍ അവസാനിച്ചു. 54 റണ്‍സെടുത്ത ജോ റൂട്ടിനെ സാന്റ്നര്‍ പുറത്താക്കി. പിന്നാലെ എത്തിയ ഹാരി ബ്രുക്കി(1)നെ വില്ല്യം മടക്കി. 96 പന്തില്‍ 76 റണ്‍സെടുത്ത ബെഥലിനെ സൗത്തിയും മടക്കിയതോടെ 166 ന് അഞ്ച് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.
ഒലിപോപ്പും(17), ഗസ് അക്കിന്ഷണും(43) പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും സാന്റ്നര്‍ മടക്കി. 215 ന് 6, 231-7, 231-8, 234-9 എന്നിങ്ങനെ വാലറ്റവും തകര്‍ന്നതോടെ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയം ഉറപ്പിച്ചു. .സാന്റ്നറുടെ നാല് വിക്കറ്റ് പ്രകടനം ന്യൂസിലന്‍ഡിന് വിജയത്തില്‍ നിര്‍ണായകമായപ്പോള്‍ 2/34 എന്ന നിലയില്‍ സൗത്തി തന്റെ അവസാന ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 394 വിക്കറ്റുകളും, 98 സിക്സറുകളും, ഒരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ സൗത്തി മികച്ച ടെസ്റ്റ് കരിയര്‍ അവസാനിച്ചു.
മത്സരത്തില്‍ അസാധാരണമായ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ സാന്ററിനെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി. ആദ്യ ഇന്നിങ്സില്‍ 76 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്സില്‍ 49 റണ്‍സ് നേടിയും മികവ് കാണിച്ചു. ബൗളിങ്ങില്‍ 7/92 എന്ന മികച്ച പ്രകടനവും താരം പുറത്തെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും യഥാക്രമം നാലാമത്തെയും ആറാമത്തെയും സ്ഥാനങ്ങളിലാണ് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

Related News


ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്റ്റോപ്പ്

അമ്മയെ പള്ളിയില്‍ വിട്ടുള്ള മടക്കം മരണത്തിലേക്ക്; നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം
