38ാം തുടര്‍ ജയം തേടി ഇറങ്ങിയ ഇറ്റലിക്ക് പൂട്ടിട്ട് സ്‌പെയ്ന്‍; ടോറസിന്റെ ഇരട്ട ഗോള്‍ ബലത്തില്‍ ഫൈനലില്‍

ആദ്യ പകുതിയിലെ ഫെറാന്‍ ടോറസിന്റെ ഇരട്ട ഗോളാണ് സ്‌പെയ്‌നിനെ നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തിച്ചത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

മിലാന്‍: ഇറ്റലിയുടെ വിജയ തേരോട്ടത്തിന് തടയിട്ട് സ്‌പെയ്ന്‍. 37 തുടര്‍ ജയങ്ങളുമായി കുതിച്ചിരുന്ന ഇറ്റലിയെ 2-1നാണ് അവരുടെ കാണികള്‍ക്ക് മുന്‍പില്‍ വെച്ച് സ്‌പെയ്ന്‍ വീഴ്ത്തിയത്. ആദ്യ പകുതിയിലെ ഫെറാന്‍ ടോറസിന്റെ ഇരട്ട ഗോളാണ് സ്‌പെയ്‌നിനെ നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തിച്ചത്. 

17ാം മിനിറ്റിലാണ് ടോറസ് സ്‌പെയ്‌നിന്റെ അക്കൗണ്ട് തുറന്നത്. ഒയര്‍സബാളിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ ടോറസ് ഗോള്‍ വല കുലുക്കി. എന്നാല്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 42ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബൊണൂച്ചി പുറത്തേക്ക് പോയത് സ്‌പെയ്‌നിന് തിരിച്ചടിയായി. 

സ്‌പെയ്‌നിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ബുസ്‌കെറ്റസിനെ ഫൗള്‍ ചെയ്തതിനായിരുന്നു രണ്ടാം മഞ്ഞക്കാര്‍ഡ്. ഇറ്റലി 10 പേരായി ചുരുങ്ങി സെക്കന്റുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും സ്‌പെയ്ന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് ടോറസ് വീണ്ടും ലീഡ് ഉയര്‍ത്തി. ഒയര്‍സബാളിന്റെ ക്രോസില്‍ നിന്ന് തന്നെയായിരുന്നു രണ്ടാമത്തെ ഗോളും. 

83ാം മിനിറ്റിലാണ് ഇറ്റലി അക്കൗണ്ട് തുറന്നത്. എന്നാല്‍ സമനില ഗോളിലേക്ക് എത്താന്‍ യൂറോ കപ്പ് ചാമ്പ്യന്മാര്‍ക്കായില്ല. ഇന്ന് നേഷന്‍സ് ലീഗിലെ രണ്ടാമത്തെ സെമി ഫൈനലില്‍ ബെല്‍ജിയും ഫ്രാന്‍സിനെ നേരിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now