2 ടെസ്റ്റുകളും 51 ഏകദിനങ്ങളും 70 ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കക്കായി കളിച്ച താരമാണ് ടബ്‌രിസ് ഷംസി

Shamsi opts out of CSA contract
ടബ്‌രിസ് ഷംസിSource by : എക്സ്
Last Updated :3 October 2024, 4:50 pm IST

News Now

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ സെന്‍ട്രല്‍ കരാറില്‍ നിന്നു ഒഴിവായി റിസ്റ്റ് സ്പിന്നര്‍ ടബ്‌രിസ് ഷംസി. ലോകമെങ്ങുമുള്ള ടി20 ലീഗുകളില്‍ കളിക്കുന്നതിന്റെ ഭാഗമായാണ് താരം കരാര്‍ ഒഴിവാക്കിയത്.

കരാറില്‍ നിന്നു പിന്‍മാറിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് പോരാട്ടങ്ങളില്‍ താരം തുടര്‍ന്നും കളിക്കും. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതും കരാര്‍ ഒഴിവാക്കുന്നതിനു കാരണമായി താരം പറയുന്നുണ്ട്.

ആഭ്യന്തര ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുക എന്നതാണ് ഞാന്‍ കാണുന്നത്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടാനുള്ള തീരുമാനവും കരാര്‍ ഒഴിവാക്കുന്നതിനു കാരണമാണ്.

കരാര്‍ ഒഴിവാക്കുന്നതിന്റെ അര്‍ഥം ഇനി ടീമില്‍ കളിക്കില്ല എന്നല്ല. പ്രോട്ടീസിനായി എന്റെ കഴിവിന്റെ പരമാവധി ഇനിയും ഞാന്‍ ശ്രമിക്കും. രാജ്യം എപ്പോള്‍ കളിക്കാന്‍ വിളിക്കുന്നുവോ എല്ലായ്‌പ്പോഴും ഗ്രൗണ്ടിലിറങ്ങാന്‍ ഞാന്‍ സന്നദ്ധനായിരിക്കും. ദക്ഷിണാഫ്രിക്കക്കായി ലോകകപ്പ് നേടുകയാണ് എന്റെ സ്വപ്‌നം- ഷംസി വ്യക്തമാക്കി.

ഷംസി ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ്. കരാര്‍ ഒഴിവാക്കാനുള്ള തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

2 ടെസ്റ്റുകളും 51 ഏകദിനങ്ങളും 70 ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കക്കായി കളിച്ച താരമാണ് ഷംസി. മൂന്ന് ഫോര്‍മാറ്റിലുമായി 167 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates