
സൂപ്പര്‍ 12ല്‍ ജയത്തോടെ തുടങ്ങി ശ്രീലങ്ക, അയര്‍ലന്‍ഡിനെ 9 വിക്കറ്റിന് വീഴ്ത്തി
ചെയ്സ് ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി 43 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ടോപ് സ്കോറര്‍
ഹൊബാര്‍ട്ട്: ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ 12ലേക്ക് എത്തിയ രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ശ്രീലങ്കയ്ക്ക്. 9 വിക്കറ്റിനാണ് അയര്‍ലന്‍ഡിനെ ശ്രീലങ്ക തോല്‍പ്പിച്ചത്. അയര്‍ലന്‍ഡിനെ 128 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 30 പന്തുകള്‍ ശേഷിക്കെ ലങ്ക ജയം തൊട്ടു.
രണ്ട് വട്ടം ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പുറത്തേക്ക് വഴി തുറന്ന് സൂപ്പര്‍ 12ലേക്ക് വന്ന അയര്‍ലന്‍ഡിന് പക്ഷേ ലങ്കന്‍ ബൗളിങ്ങിന് മുന്പില് തിളങ്ങാനായില്ല. ഇതോടെയാണ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിലേക്ക് അയര്‍ലന്‍ഡ് ചുരുങ്ങിയത്.
ചെയ്സ് ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി 43 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ടോപ് സ്കോറര്‍. 5 ഫോറും മൂന്ന് സിക്സും പറത്തി ലങ്കന്‍ ഓപ്പണര്‍ പുറത്താവാതെ നിന്നു. ധനഞ്ജയ ഡി സില് 25 പന്തില്‍ നിന്ന് 31 റണ്‍സുമായി മടങ്ങി. ചരിത അസലങ്ക 31 റണ്‍സോടെ നിന്ന് മറ്റ് അപകടങ്ങളിലേക്ക് വീഴാതെ ടീമിനെ ജയത്തിലേക്ക് എത്തിച്ചു.
മഹീഷ് തീക്ഷ്ണയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
വിന്‍ഡിസ് ബാറ്റിങ് നിരയെ വിറപ്പിച്ച ഗാരെത് ഡെലനിക്ക് ശ്രീലങ്കയ്ക്കെതിരെ ആ മികവ് കണ്ടെത്താനും കഴിഞ്ഞില്ല. ധനഞ്ജയ ഡി സില്‍വയുടെ വിക്കറ്റാണ് ഗാരെത് ഡെലനി വീഴ്ത്തിയത്. നേരത്തെ ടോസ് നേടി അയര്‍ലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ലങ്ക ആറ് ബൗളര്‍മാരെ ഇറക്കിയപ്പോള്‍ ആറ് പേരും വിക്കറ്റ് വീഴ്ത്തി.
ലങ്കന്‍ ബൗളര്‍മാരില്‍ ചാമിക കരുണരത്നയുടെ ഇക്കണോമി മാത്രമാണ് 7ന് മുകളിലുള്ളത്. മഹീഷ് തീക്ഷ്ണയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 45 റണ്‍സ് നേടിയ ഹാരി ടെക്ടറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്കോറര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

Related News


പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
