
ക്യാപ്റ്റന്‍ ഇന്നിംഗ്‌സ്, 26 പന്തില്‍ 58 റണ്‍സുമായി സൂര്യകുമാര്‍ യാദവ്; ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഋഷഭ് പന്തിന്റെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 213 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഋഷഭ് പന്തിന്റെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റനായുള്ള ആദ്യമത്സരത്തില്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തിയാണ് സൂര്യകുമാര്‍ യാദവ് വരവ് ഗംഭീരമാക്കിയത്. 26 പന്തില്‍ എട്ടു ബൗണ്ടറികളുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 58 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് നേടിയത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം ഇന്ത്യയുടെ മികച്ചതായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് 74 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. ആറാമത്തെ ഓവറിലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 34 റണ്‍സുമായി ഗില്ലാണ് ആദ്യം പുറത്തായത്. ജയ്‌സ്വാള്‍ 40 റണ്‍സ് ആണ് സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ ഋഷഭ് പന്ത് സ്‌കോര്‍ ചലിപ്പിച്ചു. ഋഷഭ് പന്തിന് ഒരു റൺസിന് അർധ സെഞ്ച്വറി നഷ്ടമായി. 33 പന്തിൽ 49 റൺസ് ആണ് പന്തിന്റെ സംഭാവന
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, വാഷിങ്ടന്‍ സുന്ദര്‍, എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയില്ല. അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നി നാല് മുന്‍നിര ബൗളര്‍മാര്‍ക്ക് പുറമേ അഞ്ചാം ബൗളര്‍ സ്ഥാനം ഔള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും പങ്കുവെയ്ക്കും.
ഇന്ത്യയും ശ്രീലങ്കയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് പരമ്പരയ്ക്ക് ഇറങ്ങിയത്. ഇന്ത്യയെ സൂര്യകുമാര്‍ യാദവും ശ്രീലങ്കയെ ചരിത് അസലങ്കയുമാണ് നയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീറിന്റെ പരിശീലന യുഗത്തിനും ഇന്ന് ആദ്യ വിസില്‍ മുഴങ്ങി.
WHAT TO READ NEXT

ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം; മനു ഭാകര്‍ വനിതാ ഷൂട്ടിങ് ഫൈനലില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


അദ്ഭുത തിരിച്ചുവരവും രക്ഷിച്ചില്ല; പാകിസ്ഥാനെ 'വൈറ്റ്വാഷ്' അടിച്ച് ഇംഗ്ലണ്ട്!

അടിയോടടി..., അരങ്ങേറ്റത്തില്‍ തന്നെ സിക്സുകളുടെ പെരുമഴ, ഒന്‍പതാമനായി ഇറങ്ങി വിസ്മയ പ്രകടനം; പാകിസ്ഥാന്റെ 21കാരന് റെക്കോര്‍ഡ് ബുക്കില്‍- വിഡിയോ
