
'വെള്ളി വെളിച്ചം', ചരിത്രമെഴുതി മലയാളി ഷൂട്ടിങ് താരം വിദർശ വിനോദ്! ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിൽ മലയാളി താരം വിദര്‍ശ വിനോദ് ഉള്‍പ്പെട്ട സംഘം വെള്ളി നേടി

നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ മലയാളി താരം വിദർശ വിനോദ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച ഷൂട്ടിങ് സംഘത്തിൽ മത്സരിക്കാനിറങ്ങിയാണ് വിദർശയുടെ നേട്ടം. ഷൂട്ടിങിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ മലയാളി താരമായി വിദർശ മാറി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ 1898.0 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ വെള്ളി വെടിവച്ചിട്ടത്.
വിദര്‍ശ വിനോദ്, ഇളവേനില്‍ വാളറിവാന്, സോനം മസ്കര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ടീമില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് വെടിവച്ചിട്ടത് സോനമാണ്. 634.1. ഇളവേനില്‍ 633.5 പോയിന്റുകളും വിദര്‍ശ 630.5 പോയിന്റുകളും ടീമിന് സമ്മാനിച്ചു.

Asian Games 2026 - x
WHAT TO READ NEXT

വീണ്ടും റഫീഞ്ഞ ഹാട്രിക്ക്; ഏഴിൽ ഏഴും ജയിച്ച് ബാഴ്സലോണ!
വിദർശയുടെ ആദ്യ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ മത്സര ശേഷം പ്രതികരിച്ചു. കുടുംബത്തിന്റെയും കോച്ചിന്റെയും അടക്കമുള്ളവരുടെ പിന്തുണയിലാണ് ഇവിടെ വരെ എത്തിയത്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.
ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ചൈനയാണ് ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 1904.2 പോയിന്റുകള്‍ നേടിയാണ് അവര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ജപ്പാനാണ് വെങ്കലം. അവര്‍ക്ക് 1897.1 പോയിന്റ്.
ഇളവേനിലും സോനവും വ്യക്തിഗത പോരാട്ടത്തിനും യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന വ്യക്തിഗത പോരാട്ടത്തില്‍ മത്സരിക്കുന്ന ഇരുവരും ഇരട്ട മെഡല്‍ നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
WHAT TO READ NEXT

'9,268' ദിവസത്തിന് ശേഷം ആദ്യ ഗോൾ, ആദ്യ ജയം!
WHAT TO READ NEXT

ഞെട്ടി, ആഴ്സണൽ! വഴങ്ങിയത് 3 ഗോളുകൾ; 'ബ്രൈറ്റൻ ബ്രില്ല്യൻസ്'!!!
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
kerala shooter Vidarsa Vinod, India at Asian Games: The Indian women's 10m air rifle team has won India's first medal at the Asian Games. Meanwhile, the women's hockey has routed Uzbekistan 19-0 in their group stage match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ലക്ഷ്യം തെറ്റാതെ കാലിക്കറ്റ് റൈഫിൾ ക്ലബ്ബ്: ഏഷ്യൻ ഗെയിംസ് വെള്ളിത്തിളക്കവുമായി വിദർശ; അഞ്ച് പതിറ്റാണ്ടിന്റെ പ്രതിബദ്ധതയ്ക്ക് സുവർണ്ണ തിലകം

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ
