'എറിക്സൺ കുഴഞ്ഞു വീണതോടെയാണ് ഞങ്ങളെ ​ഗ്രൗണ്ടിലേക്ക് വിളിച്ചത്. ഈ സമയം ശ്വാസവും പൾസുമുണ്ടായിരുന്നു'

​ഗ്രൗണ്ടിൽ വെച്ച് ക്രിസ്റ്റ്യൻ എറിക്സണിന് ചികിത്സ നൽകുമ്പോൾ ചുറ്റും നിന്ന് വലയം തീർക്കുന്ന സഹതാരങ്ങൾ/ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:45 am IST

News Now

ഫുട്ബോൾ ലോകത്തെ ആശങ്കയിലാക്കിയായിരുന്നു ക്രിസ്റ്റ്യൻ എറിക്സൺ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. എറിക്സന്റെ ജീവൻ രക്ഷിച്ചത് ​ഗ്രൗണ്ടിൽ വെച്ച് തന്നെ നൽകിയ കാർഡിയാക് മസാജ് ആണെന്ന് ടീം ഡോക്ടർ. 

കളിയുടെ 42ാം മിനിറ്റിലാണ് എറിക്സൺ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ​ഗ്രൗണ്ടിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എറിക്സൺ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ​ഗ്രൗണ്ടിൽ വെച്ച് എറിക്സണിന് കൃത്രിമശ്വാസം ഉൾപ്പെടെ നൽകിയിരുന്നു. ​ഗ്രൗണ്ടിൽ എറിക്സനെ ടീം ഡോക്ടറും സംഘവും പരിചരിക്കുമ്പോൾ സഹതാരങ്ങൾ കണ്ണീരടക്കാനാവാതെ ചുറ്റും നിന്ന് വിലയം തീർത്തു. 

എറിക്സൺ കുഴഞ്ഞു വീണതോടെയാണ് ഞങ്ങളെ ​ഗ്രൗണ്ടിലേക്ക് വിളിച്ചത്. ഈ സമയം ശ്വാസവും പൾസുമുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ സാഹചര്യം മാറി. അതോടെയാണ് ജീവൻ രക്ഷിക്കാനുള്ള കാർഡിയാക് മസാജ് ചെയ്തത്. പെട്ടെന്ന് തന്നെ സ്റ്റേഡിയം ഡോക്ടറുടെ സഹായം ലഭിക്കുകയും എറിക്സനെ തിരികെ കൊണ്ടുവരാൻ സാധിക്കുകയും ചെയ്തു.​ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് എറിക്സൺ എന്നോട് സംസാരിച്ചു ഡെൻമാർക്കിന്റെ ടീം ഡോക്ടർ ബോയ്സെൻ പറഞ്ഞു. 

ഉറ്റ സുഹൃത്ത് ജീവന് വേണ്ടി പിടിയുമ്പോൾ മത്സരം പൂർത്തിയാക്കുക എന്നത് വളരെയേറെ പ്രയാസമാണെന്ന് ഡെൻമാർക്ക് കോച്ച് പറഞ്ഞു. ക്യാപ്റ്റൻ കെയർ  ഉൾപ്പെടെയുള്ളവർക്ക് ഈ മാനസികാവസ്ഥയിൽ കളിക്കാൻ സാധിക്കുമോ എന്ന ആശങ്ക ശക്തമായിരുന്നു എന്ന് കോച്ച് പറഞ്ഞു. എറിക്സൺ കുഴഞ്ഞു വീണതിന് തുടർന്ന് മത്സരം ശനിയാഴ്ച വൈകുന്നേരത്തോടേയെ ഞായറാഴ്ചയോ പൂർത്തിയാക്കാം എന്നാണ് യുവേഫ പറഞ്ഞിരുന്നത്. ശനിയാഴ്ച തന്നെ മത്സരം പൂർത്തിയാക്കാൻ നിർദേശിച്ച് യുവേഫയുടെ സമ്മർദം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates