
സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മ വിവാഹിതനായി; വധു താഷ സാത്വിക്
ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൂട്ടുകെട്ടിന് ചിയേഴ്സ് എന്നാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് കുറിച്ചത്
ന്യൂഡല്‍ഹി: സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മ വിവാഹിതനായി. ഏറെ നാളായി സൗഹൃദത്തിലായിരുന്ന താഷ സാത്വിക് ആണ് വധു.
ജുവല്ലറി ഡിസൈനറാണ് താഷ സാത്വിക്. ദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് വിവാഹ വിവരം ആരാധകരെ അറിയിച്ചത്. 2018ല്‍ ഇവരുടെ വിവാ നിശ്ചയം കഴിഞ്ഞിരുന്നു.
എസ്ആര്‍എച്ച് കുടുംബത്തിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൂട്ടുകെട്ടിന് ചിയേഴ്സ് എന്നാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് കുറിച്ചത്.
A special addition to the #SRHFamily.
â SunRisers Hyderabad (@SunRisers) August 20, 2021
Congratulations to Mr and Mrs Sharma
to a lifelong partnership!#OrangeOrNothing #OrangeArmy pic.twitter.com/gQcLsX9nIL
പാട്യാലയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് സന്ദീപ് ശര്‍മ തന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്. 2013 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് സന്ദീപ്. ഇതുവരെ 95 ഐപിഎല്‍ മത്സരങ്ങളാണ് സന്ദീപ് കളിച്ചത്. പഞ്ചാബ് കിങ്സ് ആയിരുന്നു സന്ദീപിന്റെ ആദ്യ ടീം.
ഐപിഎല്ലില്‍ മികവ് കണ്ടെത്തിയതോടെ 2015ല്‍ ഇന്ത്യന്‍ ടീമിലേക്കും സന്ദീപിന് വിളിയെത്തി. സിംബാബ്വെക്കെതിരെ കളിച്ചായിരുന്നു ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം. ഐപിഎല്ലില്‍ 110 വിക്കറ്റുകളാണ് സന്ദീപിന്റെ അക്കൗണ്ടിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

Related News

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി
