
News Now
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

തിരുവനന്തപുരം: വന്‍ ആഘോഷത്തോടെയാണ് ഇന്ത്യന്‍ ടീമിനെ മലയാളികള്‍ വരവേറ്റത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20ക്ക് മുന്‍പായി ഇന്ത്യന്‍ സംഘം തിരുവനന്തപുരത്തെത്തിയപ്പോള്‍ ലോക്കല്‍ ഹീറോ സഞ്ജുവിന്റെ അസാന്നിധ്യം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ മനസറിഞ്ഞ് കയ്യടി നേടുകയായിരുന്നു സൂര്യകുമാര്‍ യാദവ്.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു സാംസണ് ടീമില്‍ ഇടം നേടിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീം സഞ്ചരിച്ച ബസിന് ചുറ്റം നിറഞ്ഞ ആരാധകര്‍ക്ക് മുന്‍പിലേക്ക് സഞ്ജുവിന്റെ ഫോട്ടോ ഫോണില്‍ കാണിക്കുകയാണ് സൂര്യകുമാര്‍ യാദവ് ചെയ്തത്.
RR Admin since 2013:pic.twitter.com/Tvb1VwsAuD
â Rajasthan Royals (@rajasthanroyals) September 26, 2022
സഞ്ജുവിന്റെ ഫോട്ടോ സൂര്യകുമാര്‍ ഫോണില്‍ കാണിച്ചതോടെ ആരാധകര്‍ ആരവം ഇരട്ടിയാക്കി. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സും ഇതിന്റെ വീഡിയോ പങ്കുവെച്ച് എത്തി. 2013 മുതല്‍ രാജസ്ഥാന് റോയല്‍സ് അഡ്മിന് എന്ന തലക്കെട്ടോടെയാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഈ വീഡിയോ പങ്കുവെച്ചത്.
നേരത്തെ ആര് അശ്വിനും ചഹലും കേരളത്തിലെ ആരാധകരുടെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. സഞ്ജുവിനെ ടാഗ് ചെയ്തായിരുന്നു ഇത്. സഞ്ജുവിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ പരിഗണിക്കാതിരുന്നതിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ സഞ്ജുവിനെ ഇന്ത്യ എയുടെ ക്യാപ്റ്റനാക്കി ബിസിസിഐ. ന്യൂസിലന്‍ഡ് എയ്ക്ക് എതിരെ രണ്ട് അനൗദ്യോഗിക മത്സരങ്ങളിലും സഞ്ജുവിന് കീഴില്‍ ഇന്ത്യ ജയിച്ചു കയറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


