
ഇന്ത്യയേയും ഉള്‍പ്പെടുത്തി ചതുര്‍രാഷ്ട്ര ടി20 പരമ്പര; പുതിയ ആശയവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യയേയും പാകിസ്ഥാനേയും കൂടാതെ ഇംഗ്ലണ്ട്, ഓസ്ട്രേലീയ എന്നീ രാജ്യങ്ങളാവും ടി20 പരമ്പരയില്‍ കളിക്കുക

ലാഹോര്‍: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. ഇന്ത്യയേയും പാകിസ്ഥാനേയും കൂടാതെ ഇംഗ്ലണ്ട്, ഓസ്ട്രേലീയ എന്നീ രാജ്യങ്ങളാവും ടി20 പരമ്പരയില്‍ കളിക്കുക.
ഈ പരമ്പര സാധ്യമാവുകയാണ് എങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എല്ലാ ഐസിസി അംഗങ്ങള്‍ക്കുമായി പങ്കുവെക്കും എന്നും റമീസ് രാജ പറയുന്നു. എല്ലാ വര്‍ഷവും നടത്താന്‍ ഉദ്ധേശിക്കുന്നതാണ് ഈ ചതുര്‍രാഷ്ട്ര പരമ്പര എന്നും റമീസ് രാജ ട്വിറ്ററില്‍ കുറിച്ചു.
Hello fans.Will propose to the ICC a Four Nations T20i Super Series involving Pak Ind Aus Eng to be played every year,to be hosted on rotation basis by these four. A separate revenue model with profits to be shared on percentage basis with all ICC members, think we have a winner.
â Ramiz Raja (@iramizraja) January 11, 2022
റമീസ് രാജയുടെ പ്രതികരണത്തോട് ബിസിസിഐ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ശ്രദ്ധേയം. ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും അല്ലാതെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2013ന് ശേഷം ഏറ്റുമുട്ടിയിട്ടില്ല.
കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി കളിച്ചത്. അവിടെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ ജയം പാകിസ്ഥാന് നേടി. 10 വിക്കറ്റിനാണ് അന്ന് പാകിസ്ഥാനോട് ഇന്ത്യ തോറ്റത്. എന്നാല്‍ കിരീടത്തിലേക്ക് എത്താനാവാതെ സെമി ഫൈനലില്‍ പാകിസ്ഥാന് ഓസ്ട്രേലിയയോട് തോറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


