ഇന്ത്യക്കിന്ന് ഇം​ഗ്ലീഷ് പരീക്ഷ; ലോകകപ്പ് രണ്ടാം സെമി ഇന്ന്

അഡ്‌ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:08 am IST

അഡ്‌ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇം​ഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനൽ ബർത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരാട്ടമാണ് ആരാധകർ കൊതിക്കുന്നത്. അഡ്‌ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂ​പ്പ് ര​ണ്ടി​ലെ ചാം​പ്യ​ൻമാ​രാ​യാപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂ​പ്പ​ർ 12ൽ അ​ഞ്ചു ക​ളി​യി​ൽ നാ​ലി​ലും ജ​യി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​രു​ന്നു. ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ നാ​ലു വി​ക്ക​റ്റി​നും നെ​ത​ർലാ​ൻഡ്സി​നെ 56 റ​ൺസി​നും ബം​ഗ്ലാ​ദേ​ശി​നെ മ​ഴ നി​യ​മ​പ്ര​കാ​രം അ​ഞ്ച് റ​ൺസി​നും സിം​ബാബ് വെയെ 71 റ​ൺസി​നു​മാ​ണ് ഇ​ന്ത്യ തോ​ൽപ്പി​ച്ച​ത്. സൗ​ത്താ​ഫ്രി​ക്ക​യോ​ട് അ​ഞ്ചു വി​ക്കറ്റിന് തോറ്റത് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കേ​റ്റ തി​രി​ച്ച​ടി.

ഗ്രൂ​പ്പ് ഒന്നിൽ മി​ക​ച്ച നെ​റ്റ് റ​ൺറേ​റ്റിന്റെ പിൻബലത്തിലാണ് ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​ഞ്ചു മ​ൽസ​ര​ങ്ങളിൽ ന്യൂ​സി​ലാ​ൻഡ്, ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ എ​ന്നീ മൂ​ന്നു ടീ​മു​ക​ൾക്കും ഏ​ഴു പോ​യി​ൻറ് വീ​ത​മാ​ണ് ല​ഭി​ച്ച​ത്. മി​ക​ച്ച നെ​റ്റ് റ​ൺറേ​റ്റി​ൽ കി​വി​ക​ൾ ഒ​ന്നാ​മ​തും ഇം​ഗ്ല​ണ്ട് ര​ണ്ടാ​മ​തു​മെ​ത്തി. അ​ഫ്ഗാ​നി​സ്താൻ, ന്യൂസിലാൻഡ്. ശ്രീലങ്ക എന്നിവരെ പരിചയപ്പെടുത്തിയപ്പോൾ അ​യ​ർല​ൻഡി​നോ​ടു അ​ട്ടി​മ​റി​ത്തോ​ൽവി​യേ​റ്റു​വാ​ങ്ങി​യ​ത് ഇം​ഗ്ലണ്ടിന് തിരിച്ചടിയായി. ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള മ​ൽസ​രം മ​ഴ കാ​ര​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now