ടി20 ലോകകപ്പ്: ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു

ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു

INDIAN CRICKET TEAM
മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്Source by : പിടിഐ
Last Updated :15 June 2024, 9:38 pm IST

ഫ്ളോറിഡ്: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ​ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഓരോ പോയിന്റ് വീതം ഇരുടീമുകൾക്കും ലഭിക്കും.

ഇന്ത്യന്‍ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30 ന് ടോസിടേണ്ടതായിരുന്നു. എന്നാല്‍ നനഞ്ഞ ഔട്ട് ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ടോസ് ഇട്ടിരുന്നില്ല. ഔട്ട് ഫീല്‍ഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്നലെ ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന അമേരിക്ക-അയര്‍ലന്‍ഡ് മത്സരം കനത്ത മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയാണ് സൂപ്പര്‍ എട്ടില്‍ കയറിയത്. വെസ്റ്റ് ഇന്‍ഡീസിലാണ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now