ഇന്ത്യ കരുതിയിരിക്കണം, ഈ 5 കിവി താരങ്ങളെ

തന്ത്രങ്ങളില്‍ രാകി തെളിഞ്ഞ ന്യൂസിലന്‍ഡ്

New Zealand's Finn Allen reacts after hitting the winning runs and finishing his century during the first T20 World Cup cricket semifinal
Finn Allen, T20 World Cupap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :8 മാർച്ച് 2026, 3:01 pm IST

അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീട ഫേവറിറ്റുകളായ ഇന്ത്യക്ക് ഗ്രാന്‍ഡ് ഫിനാലെയില്‍ കടുത്ത അഗ്നി പരീക്ഷ തന്നെ നേരിടേണ്ടി വരും. ന്യൂസിലന്‍ഡ് സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് അത്ര ആധികാരികതയിലാണ്. ബാറ്റിങിലും ബൗളിങിലും തന്ത്രങ്ങളിലും അവര്‍ ടൂര്‍ണമെന്റിലെ ഓരോ മത്സരം കഴിയുമ്പോഴും രാകി തെളിഞ്ഞാണ് നില്‍ക്കുന്നത്.

5 നിര്‍ണായക താരങ്ങളുടെ സാന്നിധ്യമാണ് അവര്‍ക്ക് കരുത്തു പകരുന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, ഓപ്പണര്‍ ഫിന്‍ അല്ലന്‍, പേസര്‍ മാറ്റ് ഹെൻറി, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നീ അഞ്ച് പേരാണ് ഇന്ത്യക്കു ഫൈനലില്‍ ഭീഷണിയായി നില്‍ക്കുന്നത്.

Finn Allen, T20 World Cup

Finn Allen, T20 World Cup - ap

ഫിന്‍ അല്ലന്‍

ഫിന്‍ അല്ലന്‍ എന്ന ഓപ്പണറുടെ വിസ്‌ഫോടനാത്മക ഫോമാണ് ന്യൂസിലന്‍ഡിനെ നിലവില്‍ ഏറ്റവും വലിയ അപകടകാരികളാക്കുന്നത്. നൈസര്‍ഗിക ടാലന്റുള്ള യുവ താരമായി വന്ന അല്ലന്‍ പലപ്പോഴും സ്ഥിരതയില്ലാത്ത ബാറ്റിങിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ടി20 ലോകകപ്പില്‍ ആ വിലയിരുത്തലുകളെ കാറ്റില്‍ പറത്തുന്ന ഫോമിലാണ് താരം. നിലവില്‍ ഒരു സെഞ്ച്വറിയും ഒരു 80 പ്ലസ് സ്‌കോറും താരം നേടിയിട്ടുണ്ട്. ഹൈ റിസ്‌ക് ഷോട്ടുകള്‍ക്ക് പോലും ഒരു മടിയും കാണിക്കാത്ത അല്ലനെ തുടക്കത്തില്‍ തന്നെ മടക്കിയാല്‍ ഇന്ത്യക്ക് അത് വലിയ ഗുണം ചെയ്യും. അതിനുള്ള തന്ത്രങ്ങള്‍ സൂര്യ പുറത്തെടുക്കുമെന്നു കരുതാം.

Matt Henry, T20 World Cup

Matt Henry, T20 World Cup - x

മാറ്റ് ഹെൻറി

സെന്‍സേഷണല്‍ ഫോമില്‍ പന്തെറിയുകയാണ് മാറ്റ് ഹെൻറി. പിച്ചിന്റെ അനുകൂല്യം പരമാവധി മുതലെടുത്തുള്ള ബൗളിങാണ് പവര്‍പ്ലേയില്‍ താരം പുറത്തെടുക്കുന്നത്. താരത്തിന്റെ ഗുഡ് ലെങ്ത് ഡെലിവറികള്‍ മാരകമാണ്. ഇതിനെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ എങ്ങനെ ചെറുക്കുമെന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്. പവര്‍പ്ലേയില്‍ വിക്കറ്റ് നല്‍കാതെ താരത്തിന്റെ പന്തുകള്‍ സമര്‍ഥമായി നേരിടാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മിടുക്കു കാണിക്കുമെന്നു പ്രതീക്ഷിക്കാം.

Mitchell Santner, T20 World Cup

Mitchell Santner, T20 World Cup - x

മിച്ചല്‍ സാന്റ്‌നര്‍

മുന്നില്‍ നിന്നു നയിക്കുക എന്ന വാക്ക് ഈ ലോകകപ്പില്‍ കൃത്യം ഏത് ക്യാപ്റ്റനു ചേരും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കിവി നായകന്‍. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം വേണ്ട സമയത്ത് ടീമിനെ തോളിലേറ്റുന്നതാണ് ടൂര്‍ണമെന്റില്‍ കണ്ടത്. ന്യൂസിലന്‍ഡ് ടീമില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഏറ്റവും കൃത്യമായി അറിയുന്ന ആളും പരിചയമുള്ള ആളും നിലവില്‍ സാന്റ്‌നര്‍ തന്നെയാണ്. ഇന്ത്യ കരുതിയിരിക്കേണ്ട സുപ്രധാന താരങ്ങളില്‍ ഒരാള്‍.

Daryl Mitchell, T20 World Cup

Daryl Mitchell, T20 World Cup - x

ഡാരില്‍ മിച്ചല്‍

ലോകകപ്പില്‍ നിശബ്ദമാണ് ഡാരില്‍ മിച്ചലിന്റെ ബാറ്റ്. കാര്യമായ ഇന്നിങ്‌സൊന്നും അധികം കളിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ താരത്തെ അപകടകാരിയാക്കുന്ന പ്രധാന സംഗതി അദ്ദേഹം എക്കാലത്തും ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടുണ്ട് എന്നതാണ്. ഈയടുത്ത് നടന്ന ഏകദിന പോരാട്ടത്തില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും താരം ഇന്ത്യക്കെതിരെ നേടി. അതിനാല്‍ ഇന്ത്യന്‍ ബൗളിങ് താരത്തിനു ഏറെക്കുറെ മനഃപാഠമാണ്.

Glenn Phillips, T20 World Cup

Glenn Phillips, T20 World Cup - ap

ഗ്ലെന്‍ ഫിലിപ്‌സ്

ബാറ്റിങും ബൗളിങും ഒന്നുമല്ല ഈ മനുഷ്യനെ നിര്‍ണായക താരമാക്കുന്നത്. അദ്ദേഹത്തിന്റെ ഫീല്‍ഡിങ് മികവാണ് എതിരാളികള്‍ക്ക് ഭാരമുകുക. ഓരോ റണ്ണും നിര്‍ണായകമായ ടി20യില്‍ താരം എതിര്‍ ടീമിലുണ്ടാക്കുന്ന ആഘാതം വലുതാണ്. ഒരു ക്യാച്ച്, ഒരു റണ്ണൗട്ട്, അല്ലെങ്കില്‍ ബൗണ്ടറി അനുവദിക്കാതിരിക്കല്‍ കളിയെ ഏതു ദിശയിലേക്കും മാറ്റാനുള്ള കെല്‍പ്പ് ഫീല്‍ഡിങ് മികവിനുണ്ട്. ബാറ്റിങും ബൗളിങും ഒന്നും വേണ്ട, ഫിലിപ്‌സ് അല്ലാതെയാണ് അപകടമാകുന്നത്.

News Now

Summary

 New Zealand are set to feature in their first T20 World Cup final since 2021

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates