ബംഗ്ലാദേശിനു മഴ നിയമം വഴിയുള്ള ജയം നിഷേധിക്കാന്‍ അഫ്ഗാന്‍ പരിശീലകന്‍ ജനാഥന്‍ ട്രോട്ടിന്‍റെ തന്ത്രം

Gulbadin’s ‘Fake Injury’
മഴ തുടങ്ങിയപ്പോള്‍ ഗുല്‍ബദിനോട് ഗ്രൗണ്ടില്‍ വീഴാന്‍ ട്രോട്ട് ആവശ്യപ്പെടുന്നു, താരം പരിക്ക് അഭിനയിച്ച് വീഴുന്നുSource by : വീഡിയോ സ്ക്രീന്‍ ഷോട്ട്
Last Updated :25 June 2024, 11:57 am IST

News Now

കിങ്‌സ്ടൗണ്‍: ബംഗ്ലാദേശിനെതിരെ ചരിത്ര വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറിയ പോരാട്ടം സംഭവ ബഹുലം. ഇടക്കിടെ മഴ പെയ്ത് മത്സരം തടസപ്പെടുത്തിയപ്പോള്‍ നാടകീയ പോരാട്ടത്തിനൊപ്പം അതി നടകീയത നിറഞ്ഞ മറ്റ് ചില കാര്യങ്ങളും ഗ്രൗണ്ടില്‍ കണ്ടു. ഇതിന്റെ വീഡിയോ വൈറലാണ്.

നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാന് പ്രതിരോധിക്കേണ്ടിയിരുന്നത് 116 റണ്‍സായിരുന്നു. 12 ഓവറില്‍ ഈ ലക്ഷ്യം കണ്ടാല്‍ ബംഗ്ലാദേശിനു സെമിയില്‍ കടക്കാനുള്ള അവസരമുണ്ടായിരുന്നു. മാത്രമല്ല മഴ പെയ്ത് കളി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചായിരിക്കും ഫലം നിര്‍ണയിക്കുക.

മഴ പെയ്ത് ഇടയ്ക്ക് കളി നിര്‍ത്തേണ്ട സാഹചര്യം വന്നപ്പോള്‍ ബംഗ്ലാദേശിനു ജയം നിഷേധിക്കാന്‍ അഫ്ഗാനിസ്ഥാന്‍ കോച്ച് ജൊനാഥന്‍ ട്രോട്ട് പുറത്തെടുത്ത തന്ത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നരിക്കുന്നത്. ഇല്ലാത്ത പരിക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ വീഴാന്‍ ട്രോട്ട് അഫ്ഗാന്‍ താരം ഗുല്‍ബദിന്‍ നയ്ബിനോടു പറയുന്നതും താരം ഇതു അക്ഷരം പ്രതി അനുസരിച്ചു കാലിനു പരിക്കേറ്റതായി അഭിനയിച്ചു ഗ്രൗണ്ടില്‍ വീണതുമാണ് ശ്രദ്ധേയമായത്.

കളി പുരോഗമിക്കവെ മഴ പെയ്തു. അപ്പോള്‍ ബംഗ്ലാദേശിനു അഫ്ഗാന്‍ സ്‌കോറിനു തുല്യമെത്താന്‍ വേണ്ടിയിരുന്നത് 83 റണ്‍സ്. അവര്‍ 81 റണ്‍സെന്ന നിലയിലായിരുന്നു. രണ്ട് റണ്‍സ് കൂടി വേണ്ടപ്പോഴാണ് മഴ തുടങ്ങിയത്. മഴ ശക്തി പ്രാപിക്കും മുന്‍പ് ഈ രണ്ട് റണ്‍സ് കൂടി എടുക്കാന്‍ അംപയര്‍ അനുവദിക്കാതിരിക്കാനാണ് ട്രോട്ട് ഗുല്‍ബദിനോടു സമയം പോക്കാന്‍ പരിക്ക് അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്. മഴയുടെ ഗതി നോക്കിയാണ് ട്രോട്ട് ഇക്കാര്യം കൈ ആംഗ്യത്തിലൂടെ അറിയിച്ചത്.

സംഭവം അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ പോലും മനസിലാക്കിയിരുന്നില്ല. നയ്ബിന്റെ പ്രവൃത്തിയില്‍ റാഷിദ് പോലും അസന്തുഷ്ടി പ്രകടിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംപയര്‍ കളി നിര്‍ത്തി. പിന്നാലെ മഴ ശക്തി പ്രാപിച്ചതോടെ താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നു കയറുകയും ചെയ്തു.

ആ ഘട്ടത്തില്‍ മഴ തുടരുകയും കളി ഉപേക്ഷിക്കുകയും ചെയ്താല്‍ അഫ്ഗാന്‍ സെമിയിലേക്ക് നിയമത്തിന്റെ ആനുകൂല്യത്തില്‍ മുന്നേറും. ഇതു കൂടി കണക്കാക്കി സമയം നഷ്ടപ്പെടുത്തുക ലക്ഷ്യമിട്ടാണ് ട്രോട്ട് കള്ള പരിക്ക് അഭിനയിക്കാന്‍ ഗുല്‍ബദിനോടു ആവശ്യപ്പെട്ടത്.

എന്നാല്‍ അല്‍പ്പ സമയം കഴിഞ്ഞു മഴ നിന്നപ്പോള്‍ മത്സരം വീണ്ടും ആരംഭിച്ചു. അതിനിടെ പിന്നെയും മഴ പെയ്ത് കളി നിര്‍ത്തി. പിന്നീട് മഴ മാറി കളി തുടരുകയും അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ എട്ട് റണ്‍സ് അകലെ ഓള്‍ ഔട്ടാക്കി ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

അഫ്ഗാന്റെ ഈ പ്രവൃത്തി ആരാധകരില്‍ കലിപ്പുണ്ടാക്കി. പലരും ഇതു ചതിയാണെന്നു തുറന്നു പറഞ്ഞു. അഭിനയത്തിനു ഗുല്‍ബദിന്‍ നയ്ബിനു ഓസ്‌കര്‍ പുരസ്‌കാരം നല്‍കണമെന്നും ചിലര്‍ കമന്റ് ചെയ്തു. സംഭവം എന്തായാലും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates