പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു

ചെന്നൈയില്‍ നിന്നു ചെവ്വാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങി

Rinku Singh with father mother
Rinku Singhx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :24 ഫെബ്രുവരി 2026, 9:25 pm IST

ചെന്നൈ: ടി20 ലോകകപ്പ് പോരാട്ടം തുടരുന്നതിനിടെ റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് നിലവില്‍ ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തില്‍ ടീം നില്‍ക്കുന്നതിനിടെയാണ് റിങ്കുവിന്റെ മടക്കം. ടൂര്‍ണമെന്റില്‍ നിന്നു തന്നെ ടീം പുറത്താകുമെന്ന ആശങ്ക നില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ മടക്കം.

ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്‌വെയാണ് നേരിടുന്നത്. ഈ മത്സരത്തില്‍ റിങ്കുവിന് കളിക്കാനായില്ലെങ്കില്‍ അക്ഷര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നില്ല.

News Now

Summary

T20 World Cup: India batter Rinku Singh has left the India camp ahead of the team's Super 8 fixture against Zimbabwe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates