
ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക
നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

അഹമ്മദാബാദ്: അവസാനപന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനെതിരെ ചരിത്ര വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യമായാണ് ഒരു ലോകകപ്പില്‍ രണ്ട് സൂപ്പര്‍ ഓവര്‍ പിറക്കുന്നത്. നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ആദ്യസൂപ്പര്‍ ഓവറില്‍ അഫ്ഗാന് 17 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്സ് അവസാന പന്തില്‍ സിക്സര്‍ പറത്തിയതോടെ ആദ്യസൂപ്പര്‍ ഓവര്‍ ടൈ ആയി. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക് 23 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ കേശവ് മഹാരാജ് എറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായി ഗുര്‍ബാസ് മുന്ന് സിക്സര്‍ പറത്തി വിജയത്തോട് അടുത്തെത്തി അഫ്ഗാന്. അവസാന പന്ത് വൈഡ് ആയതോടെ വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍. മൂന്നാമതും സൂപ്പര്‍ ഓവര്‍ എന്ന നിലയിലേക്ക് നീങ്ങിയ മത്സരത്തിലെ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്ര വിജയം നേടി.
SUPER OVER TIED! ð¤¯
— T20 World Cup (@T20WorldCup) February 11, 2026
Get to your screens now, broadcast details â¡ï¸ https://t.co/DbpuZ8sWQz#T20WorldCup #SAvAFG pic.twitter.com/iBSN3mUavu
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും റയാന് റിക്കിള്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 41 പന്തില്‍ 59 റണ്‍സെടുത്ത് ഡി കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 7 പന്തില്‍ 16 റണ്‍സെടുത്ത മാര്‍കോ യാന്സണ് എന്നിവരും നിര്‍ണായക സംഭാവന നല്കി.
മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനും അതനിലയില്‍ തന്നെ പോരാടി. ഗുര്‍ബാസിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് മത്സരത്തില്‍ നിര്‍ണായകമായത്.താരം 42 പന്തില്‍ നിന്ന് 84 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ എന്‍ഡിഗി അഫ്ഗാന് നിരയില്‍ തകര്‍ച്ചയുണ്ടാക്കിയെങ്കിലും അവസാന ഓവറുകളില്‍ നൂര്‍ അഹമ്മദ് സിക്സര്‍ പറത്തിയതോടെ മത്സരം അത്യന്തം ആവേശമായി, കഗീസോ റബാഡ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് നോബോളുകള്‍ വന്നെങ്കിലും അവസാന പന്തില്‍ അഫ്ഗാന് താരം റണ്‍ ഔട്ടായതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
News Now
എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

Summary
T20 World Cup: South Africa wins first-ever double Super Over game vs Afghanistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




