'സൂപ്പര്‍ ശരണ്യ കണ്ടിരിക്കാന്‍ പറ്റാറില്ല, ആ കാര്യത്തില്‍ ഇന്നും നിരാശയുണ്ട്'; തുറന്ന് പറഞ്ഞ് ഗിരീഷ് എഡി

അനശ്വര രാജന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രമാണ് സൂപ്പര്‍ ശരണ്യ

Super Sharanya, Girish AD
Super Sharanya, Girish AD
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 ഓഗസ്റ്റ് 2026, 12:41 pm IST

സംവിധാനം ചെയ്ത അഞ്ചില്‍ നാല് സിനിമകളും സൂപ്പര്‍ ഹിറ്റുകളാക്കി, ചെയ്ത സിനിമകളില്‍ ഒന്നും പോലും മോശം എന്ന അഭിപ്രായം കേള്‍ക്കാത്ത സംവിധായകനാണ് ഗിരീഷ് എഡി. ഒടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 100 കോടിയും പിന്നീട്ട് 150 കോടിയിലേക്ക് കുതിക്കുകയാണ്.

അതേസമയം തന്റെ ഹിറ്റ് ചിത്രമായ സൂപ്പര്‍ ശരണ്യ തനിക്ക് ഇപ്പോള്‍ കണ്ടിരിക്കാന്‍ സാധിക്കാറില്ലെന്നാണ് ഗിരീഷ് എഡി പറയുന്നത്. താന്‍ വിചാരിച്ചത് പോലെ നല്ലൊരു സിനിമയാക്കി മാറ്റാന്‍ സാധിക്കാത്തതിന്‌റെ കുറ്റബോധമാണ് ഗിരീഷിനെ അലട്ടുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിറ്റ് ചിത്രത്തെക്കുറിച്ച് ഗിരീഷ് മനസ് തുറന്നത്.

''സൂപ്പര്‍ ശരണ്യ എനിക്ക് കണ്ടിരിക്കാന്‍ പറ്റില്ല. ബാക്കിയെല്ലാ സിനിമകളും കണ്ടിരിക്കാം. കാരണം, എഴുത്തിലെ പ്രശ്‌നങ്ങളാണ്. മര്യാദയ്ക്ക് സ്‌ക്രിപ്റ്റ് റിവ്യു ചെയ്യാത്തതിന്റെ പ്രശ്‌നങ്ങളും എടുപിടി എന്നുളള ഷൂട്ടും കൊറോണ സമയവുമൊക്കെയായി ഭയങ്കര ബുദ്ധിമുട്ടില്‍ ചെയ്ത സിനിമയാണ്. അതിന്റേതായ എല്ലാ പ്രശ്‌നങ്ങളുമുണ്ട് അതില്‍'' എന്നാണ് ഗിരീഷ് പറയുന്നത്.

''തമാശയുള്ള ഒരുപാട് ഭാഗങ്ങളുണ്ട്. എങ്കിലും ഒരു സിനിമയെന്ന നിലയില്‍ എനിക്ക് തൃപ്തി നല്‍കുന്നതല്ല. കാരണം, നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള സംഭവമായിരുന്നു. ആ പൊട്ടന്‍ഷ്യലിന്റെ പകുതി പോലും എത്തിയില്ല എന്നതില്‍ എനിക്ക് കുറ്റബോധമുണ്ട്. അത് ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. എങ്കിലും എനിക്ക് ഭയങ്കര വീക്കായിട്ട് എപ്പോഴും തോന്നാറുണ്ട്'' എന്നും അദ്ദേഹം പറയുന്നു.

അനശ്വര രാജന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രമാണ് സൂപ്പര്‍ ശരണ്യ. മമിത ബൈജു, നസ്ലെന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിലെ അനശ്വരയുടേയും മമിതയുടേയും പ്രകടനങ്ങളും കയ്യടി നേടി. ഈ ചിത്രത്തിലൂടെയാണ് മമിത ബൈജു താരമായി മാറുന്നത്.

News Now

Summary

Girish AD can't tolerate Super Sharanya. He is stil having some regrets about the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates