
'ഔട്ട്, 6, ഔട്ട്!'- ഇന്ത്യയെ ഞെട്ടിച്ച് തന്‍സിം; 100 കടന്നു, 4 വിക്കറ്റുകള്‍ വീണു
2 വിക്കറ്റുകള്‍ വീഴ്ത്തി തന്‍സിം ഹസന്

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യ കുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ മടങ്ങി. 108 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് നാല് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്കോര്‍ 39ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്തു.
വിരാട് കോഹ്ലി ഇന്നും മികവോടെ ബാറ്റ് വീശി. താരം 28 പന്തില്‍ 37 റണ്‍സെടുത്തു മടങ്ങി. മൂന്ന് സിക്സും ഒരു ഫോറും സഹിതമായിരുന്നു ബാറ്റിങ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കോഹ്ലിയെ തന്‍സിം ഹസന് സാകിബ് ക്ലീന്‍ ബൗള്‍ഡാക്കി. 9ാം ഓവറിന്റെ ആദ്യ പന്തിലാണ് കോഹ്ലി മടങ്ങിയത്. പിന്നാലെ സൂര്യകുമാര്‍ യാദവ് വന്നു. താരം രണ്ടാം പന്തില്‍ സിക്സ് തൂക്കി. മൂന്നാം പന്തില്‍ ഇന്ത്യയെ ഞെട്ടിച്ച് സൂര്യകുമാര്‍ യാദവിനെയും തന്‍സിം മടക്കി.
പിന്നീട് ഋഷഭ് പന്ത് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. അതിനിടെ താരത്തെ റിഷാദ് ഹുസൈന് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഋഷഭ് പന്ത് 24 പന്തില്‍ രണ്ട് സിക്സും നാല് ഫോറും സഹിതം 36 റണ്‍സെടുത്തു.
നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 21 റണ്‍സുമായി ശിവം ദുബെയും 20 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും ക്രീസില്‍.
WHAT TO READ NEXT

ടീമില്‍ മാറ്റമില്ല, ടോസ് ബംഗ്ലാദേശിന്; ഇന്ത്യയ്ക്ക് ബാറ്റിങ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



