ജയിക്കുന്ന ടീമിനു ക്വാര്‍ട്ടര്‍ ബര്‍ത്ത്

South Africa finish on 163
ക്വിന്‍റന്‍ ഡി കോക്ക്Source by : ട്വിറ്റര്‍
Last Updated :21 June 2024, 9:54 pm IST

News Now

ഗ്രോസ് ഐലറ്റ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 164 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. ബൗളിങ് പിച്ചില്‍ ക്വിന്‍ന്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് പ്രോട്ടീസിനു കരുത്തായത്.

ക്വിന്റന്‍ ഡി കോക്ക് 38 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 65 റണ്‍സെടുത്തു. പിന്നീടെത്തിയവരില്‍ ഡേവിഡ് മില്ലറാണ് മികവ് പുലര്‍ത്തിയ മറ്റൊരു ബാറ്റര്‍. താരം 28 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റീസ ഹെന്‍ഡ്രിക്‌സ് 19 റണ്‍സില്‍ പുറത്തായി. 12 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. കേശവ് മഹാരാജും സ്റ്റബ്‌സിനൊപ്പം പുറത്താകാതെ നിന്നു. മഹാരാജ് അഞ്ച് റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates