
കലിപ്പ് തീര്‍ത്ത് പാക് ബൗളര്‍മാര്‍; അയര്‍ലന്‍ഡിനെതിരെ 107 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു

ഫ്ലോറിഡ: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ പാകിസ്ഥാന് 107 റണ്‍സ് വിജയലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് അയര്‍ലന്‍ഡിനെ 106 റണ്‍സില്‍ എറിഞ്ഞതൊക്കി. 31 റണ്‍സെടുത്ത ഗാരെത് ഡെലാനിയും 18 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ജോഷ്വ ലിറ്റിലാണ് അലര്ലന്ഡിന്റെ ടോപ്സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ അന്‍ഡ്രു ബാല്ബിര്നിനെ(0), ലോര്‍ക്കന്‍ ടക്കറെ(2) എന്നിവരെ മടക്കി ഷഹീന് അഫ്രീദി അയര്‍ലന്‍ഡിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നീട് രണ്ടാം ഓവറില്‍ പോള്‍ സ്റ്റെര്‍ലിങിനെ(1)ആമിറും മടക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
മൂന്നാം ഓവറില്‍ ഹാരി ടെക്റ്ററിനെ പുറത്താക്കി ഷഹീന് അഫ്രീദി. പിന്നീട് 28 ന് അഞ്ച്, 32 ന് ആറ്, 76 ന് ഏഴ് 79 ന് എട്ട്, 80 ന് 9 എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. പാകിസ്ഥാന് വേണ്ടി ഇമദ് വാസിം എട്ട് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷഹീന് അഫ്രീദി 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result



