മുൻ കേരള ടെന്നീസ് താരം തൻവി ഭട്ട് വാഹനാപകടത്തിൽ മരിച്ചു

മുൻ കേരള ടെന്നീസ് താരം തൻവി ഭട്ട് വാഹനാപകടത്തിൽ മരിച്ചു

തൻവി ഭട്ട്
Last Updated :20 January 2024, 8:47 am IST
Edited by :migrator

ദുബായ്: മുൻ കേരള ടെന്നീസ് താരം തൻവി ഭട്ട് (21) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു‌. എറണാകുളം എളമക്കര സ്വദേശിനിയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. 2012 ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരിസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാവായി. അന്ന് 12 വയസായിരുന്നു തൻവിയ്ക്ക്. 

രാജ്യത്തെ പ്രധാന മത്സരങ്ങളിലെല്ലാം തൻവി പങ്കെടുത്തിരുന്നു. കൊച്ചിയിൽ ശ്രീചിത്തിര തിരുനാൾ സ്‌മാരക ടെന്നീസ് മൽസരത്തിൽ ആദ്യമായി പങ്കെടുത്തു കിരീട നേട്ടവുമായി കരുത്തു തെളിയിച്ചു. ഗുവാഹത്തിയിൽ നടന്ന ആസം സൂപ്പർ സീരിസ് അണ്ടർ 12, കൊൽക്കത്തയിൽ നടന്ന ചാമ്പ്യൻഷിപ്പ് സീരിസിൽ അണ്ടർ 12, അണ്ടർ 14 എന്നിവ ഉൾപ്പെടെ പത്തോളം കിരീട നേട്ടങ്ങൾ സ്വന്തം പേരിലാക്കി. 

ടെന്നീസിൽ ശോഭനമായ ഭാവി മുന്നിൽ കണ്ടു മുന്നേറിയ തൻവി മുട്ടുകാലിനേറ്റ പരുക്കിനെത്തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയക്കു വിധേയയായി. പതിനേഴാം വയസിൽ നട്ടെല്ലിനെയും പരിക്കു ബാധിച്ചതോടെ ടെന്നീസിൽ നിന്ന് പിൻമാറുകയായിരുന്നു. 

കാക്കനാട് സൺറൈസ് ആശുപത്രിയിൽ യൂറോളജിസ്‌റ്റായ ഡോ. സഞ്‌ജയ് ഭട്ടിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കണ്ണുരോഗ വിദഗ്‌ധയായ ഡോ. ലൈലാൻ ഭട്ടിന്റെയും മകളാണ്. സഹോദരൻ ആദിത്യയും മുൻ കേരളാ ടെന്നീസ് ചാമ്പ്യനാണ്. മൃതദേഹം സംസ്കരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now