
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ഡബ്ലിന്: ഇന്ത്യന് കുപ്പായത്തില് സഞ്ജു സാംസണ് തകര്ത്തടിക്കുന്നത് കാണാന് കാത്തിരുന്നവരെ ആവേശത്തിലാക്കിയാണ് ഡബ്ലിനില് താരം ബാറ്റ് വീശിയത്. ഇവിടെ സഞ്ജു പ്ലേയിങ് ഇലവനില് ഇടംനേടിയെന്ന് ഹര്ദിക് പറഞ്ഞപ്പോള് തന്നെ ഗ്യാലറി ഇളകി മറിഞ്ഞു.
42 പന്തില് നിന്ന് സഞ്ജു അടിച്ചെടുത്തത് 77 റണ്സ്. ഇതോടെ ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനില് എത്താനുള്ള സാധ്യതയും സഞ്ജു തുറന്നു. ആരാധകരില് നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞും സഞ്ജു മത്സരത്തിന് ശേഷം സമൂഹമാധ്യമങ്ങളിലെത്തി. ഡബ്ലിന് മല്ലൂസ് പൊളിച്ചു എന്ന ഹാഷ് ടാഗോടെയാണ് സഞ്ജു ചിത്രങ്ങള് പങ്കുവെച്ചത്.
ടോസ് നേടിയതിന് ശേഷം പരിക്കിനെ തുടര്ന്ന് ഋതുരാജ് ഇലവനില് ഇല്ലെന്നും സഞ്ജു പ്ലേയിങ് ഇലവനിലേക്ക് വന്നതായും ഹര്ദിക് പറഞ്ഞതോടെയാണ് ഗ്യാലറിയില് നിന്ന് വലിയ ആരവം ഉയര്ന്നത്. ഒരുപാട് പേര്ക്ക് സഞ്ജുവിനെ ഇഷ്ടമാണെന്ന് തോന്നുന്നു എന്നാണ് ഈ സമയം ആരാധകരുടെ ആരവം കേട്ട് ഹര്ദിക് പ്രതികരിച്ചത്.
That's the craze for Sanju #SanjuSamson #INDvIRE pic.twitter.com/Bna6uIEPRO
â ROBIN op (@_r0binn_) June 28, 2022
ഇന്ത്യന് കുപ്പായത്തിലെ തന്റെ 15ാമത്തെ ട്വന്റി20 മത്സരമാണ് സഞ്ജു കളിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു ദീപക് ഹൂഡയ്ക്കൊപ്പം നിന്ന് 176 റണ്സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്ന്ന കൂട്ടുകെട്ടാണ് ഇത്. 87 പന്തില് നിന്നാണ് ഇരുവരും ചേര്ന്ന് 176 റണ്സ് കണ്ടെത്തിയത്. 2017ല് കെഎല് രാഹുലും രോഹിത്തും ചേര്ന്ന് സൃഷ്ടിച്ച 165 റണ്സ് കൂട്ടുകെട്ടാണ് ഇരുവരും ഇവിടെ മറികടന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
