'ധോനിക്കും, കോഹ്‌ലിക്കും ശേഷം ക്രിക്കറ്റിലെ അടുത്ത ആഗോള സൂപ്പര്‍ താരം ദാ ഈ മനുഷ്യനാണ്'

Last Updated :20 January 2024, 8:34 am IST

News Now

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അടിയറവ് വച്ച ഇന്ത്യ ടി20 പരമ്പര നേടി വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. രണ്ടാം ടി20യില്‍ 195 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങാണ് അനായാസ വിജയത്തിലേക്ക് നയിച്ചത്. രണ്ട് പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. 2-0ത്തിന് പരമ്പര ഉറപ്പാക്കിയിരിക്കുകയാണ് ഇന്ത്യ. 

22 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഹര്‍ദ്ദിക് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ഓസ്‌ട്രേലിയയില്‍ മിന്നും ഫോമിലാണ് ഹര്‍ദ്ദിക് കളിക്കുന്നത്. ഫിനിഷര്‍ എന്ന നിലയില്‍ ഹര്‍ദ്ദികിനുണ്ടായ മാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. 

Story image

ഇന്ത്യന്‍ താരത്തെ പ്രശംസകള്‍ കൊണ്ട് മൂടി ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ രംഗത്തെത്തി. 

ഒട്ടും സങ്കോചമോ ഭയമോ ഇല്ലാതെ കളിക്കുന്ന ഹര്‍ദ്ദിക് ക്രിക്കറ്റിലെ അടുത്ത ആഗോള സൂപ്പര്‍ താരമാണെന്ന് വോന്‍ നിരീക്ഷിക്കുന്നു. അടുത്ത മൂന്ന് വര്‍ഷം ഇതേ മികവില്‍ തന്നെ തുടരുകയാണെങ്കില്‍ സംശയമൊന്നും വേണ്ട അടുത്ത ആഗോള സൂപ്പര്‍ താരമായി ഹര്‍ദ്ദിക് വളര്‍ന്നിട്ടുണ്ടാകുമെന്ന് വോന്‍ പറയുന്നു. അടുത്ത ടി20 ലോകകപ്പ്, അടുത്ത സീസണിലെ ഐപിഎല്‍, 2023ലെ ഏകദിന ലോകകപ്പ് തുടങ്ങിയവയൊക്കെ ഹര്‍ദ്ദികിന് മുന്നിലുള്ള അവസരങ്ങളാണ്. ഈ ടൂര്‍ണമെന്റുകളിലെല്ലാം മികവ് പുലര്‍ത്താന്‍ സാധിച്ചാല്‍ ഹര്‍ദ്ദികിന് ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാര്‍ ആകാം. കുറേ വര്‍ഷങ്ങള്‍ ധോനിയായിരുന്നു. ഇപ്പോള്‍ കോഹ്‌ലിയുമുണ്ട് ഇന്ത്യന്‍ നിരയില്‍. ഈ ഗണത്തിലേക്ക് അടുത്തയാളായി ഹര്‍ദ്ദികിന് മാറാന്‍ സാധിക്കും. വോന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates