
മികച്ച വിക്കറ്റ് കീപ്പറും ഫീൽഡറുമാണ് ഈ 'നായ!' പന്ത് പിടിക്കുന്നതിൽ അപാര കഴിവുള്ള ആളെന്ന് സച്ചിൻ (വീഡിയോ)
മികച്ച വിക്കറ്റ് കീപ്പറും ഫീൽഡറുമാണ് ഈ 'നായ!' പന്ത് പിടിക്കുന്നതിൽ അപാര കഴിവുള്ള ആളെന്ന് സച്ചിൻ (വീഡിയോ)
മുംബൈ: നായ ക്രിക്കറ്റ് കളിക്കുമോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ തെറ്റി, മികച്ച വിക്കറ്റ് കീപ്പറും ഫീൽഡറുമായ ഒരു നായയുടെ ക്രിക്കറ്റ് സ്കില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.
രണ്ട് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഒരു നായയുടെ വീഡിയോയാണ് സച്ചിൻ പങ്കുവെച്ചത്. പന്ത് പിടിക്കുന്നതിൽ അപാരമായ കഴിവുള്ളയാൾ എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്മൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരെയും ഫീൽഡർമാരെയും ഓൾ റൗണ്ടർമാരെയും കണ്ടിട്ടുണ്ട്, എന്നാൽ നിങ്ങൾ ഇതിന് എന്ത് പേരിടുമെന്നു സച്ചിൻ ചോദിക്കുന്നു. ഒരു സുഹൃത്തിൽ നിന്നാണ് തനിക്ക് ഈ വീഡിയോ കിട്ടിയതെന്നും സച്ചിൻ പറയുന്നു.
Received this from a friend and I must say, those are some 'sharp' ball catching skills
â Sachin Tendulkar (@sachin_rt) November 22, 2021
We've seen wicket-keepers, fielders and all-rounders in cricket, but what would you name this? pic.twitter.com/tKyFvmCn4v
വിക്കറ്റ് കീപ്പറുടെയും ഫീൽഡറുടെയും ഇരട്ട വേഷത്തിൽ മികച്ച പ്രകടനമാണ് നായ നടത്തുന്നത്. വിക്കറ്റിനു പിന്നിൽ പന്ത് പിടിക്കാനും ബാറ്റർ അടിച്ച പന്ത് എടുത്തുകൊണ്ടുവരാനും വളരെ വേഗത്തിൽ നായക്ക് സാധിക്കുന്നുണ്ട്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


