
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ചെന്നൈ: ടി20 ലോകകപ്പില് ന്യൂസിലന്ഡിനു മുന്നില് ഭേദപ്പെട്ട സ്കോറുയര്ത്തി യുഎഇ. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചയ്യാന് ഇറങ്ങി. നിശ്ചിത ഓവറില് അവര് 6 വിക്കറ്റ് നഷ്ടത്തില് 173 റണ്സ് അടിച്ചെടുത്തു.
ക്യാപ്റ്റന് മുഹമ്മദ് വസീം, അലിഷാന് ഷറഫു എന്നിവരുടെ അര്ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്കോര് പടുത്തുയര്ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്ണായക സംഭാവന നല്കി.
സ്കോര് 12ല് എത്തിയപ്പോള് യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില് ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്ന്നു 107 റണ്സിന്റെ കൂട്ടുകെട്ടുയര്ത്തിയാണ് പിരിഞ്ഞത്.
വസീം പുറത്താകാതെ നിന്നു. താരം 45 പന്തില് 4 ഫോറും 3 സിക്സും സഹിതം 66 റണ്സെടുത്തു. ഷറഫു 47 പന്തില് 5 ഫോറും 2 സിക്സും സഹിതം 55 റണ്സും കണ്ടെത്തി. മായങ്ക് കുമാര് 13 പന്തില് 2 ഫോറും ഒരു സിക്സും തൂക്കി 21 റണ്സും അടിച്ചെടുത്തു.
ന്യൂസിലന്ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസന്, മിച്ചല് സാന്റ്നര്, ഗ്ലെന് ഫിലിപ്സ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
Summary
uae vs new zealand, T20 World Cup: uhammad Waseem’s unbeaten 66 and Alishan Sharafu’s fluent 55 powered UAE to a competitive 173/6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





