
തീപാറും ബോളുകളുമായി വീണ്ടും ഉമ്രാന് മാലിക്; നിക്കോളാസ് പൂരനെ വിറപ്പിച്ച് തുടരെ ബൗണ്‍സര്‍
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മണിക്കൂറില്‍ 153 കിമീ വേഗതയില്‍ എറിഞ്ഞാണ് ഉമ്രാന് മാലിക്ക് റെക്കോര്‍ഡിട്ടത്
മുംബൈ: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മണിക്കൂറില്‍ 153 കിമീ വേഗതയില്‍ എറിഞ്ഞാണ് ഉമ്രാന് മാലിക്ക് റെക്കോര്‍ഡിട്ടത്. ഈ സീസണിലും തന്റെ വേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാനാണ് ഉമ്രാന് മാലിക്കിന്റെ വരവെന്നാണ് പരിശീലന സെഷനുകളിലെ വീഡിയോകളില്‍ നിന്നും വ്യക്തമാവുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തില്‍ ഉമ്രാന് മാലിക്കിനെ നേരിടുന്നത് നിക്കോളാസ് പൂരന്. ഇവിടെ വേഗമേറിയ ബൗണ്‍സറുകളിലൂടെ നിക്കോളാസ് പൂരനെ ഉമ്രാന് മാലിക്ക് വിറപ്പിക്കുകയാണ്.
Umran Malik to Nicholas Pooran:
â Kashmir Sports Watch (@Ksportswatch) March 23, 2022
Ball 1: A SCARY bouncer
Ball 2: Another bouncer and OUT
: @SunRisers #IPL #IPL2022 #SunrisersHyderabad pic.twitter.com/yoVrItcA42
ആദ്യ ബൗണ്‍സറില്‍ നിന്ന് നിക്കോളാസ് പൂരന് ഒഴിഞ്ഞു മാറുന്നു. എന്നാല്‍ രണ്ടാമത്തേതില്‍ കൂറ്റന്‍ ഷോട്ടിന് പൂരന് ശ്രമിച്ചെങ്കിലും ക്യാച്ച് നല്കി മടങ്ങി. ഐപിഎല്‍ പതിനഞ്ചാം സീസണിലേക്ക് എത്തുമ്പോള്‍ ഹൈദരാബാദിന്റെ ബൗളിങ് നിരയിലെ പ്രതീക്ഷയാണ് ഉമ്രാന് മാലിക്കും.
ഡെയ്ല്‍ സ്റ്റെയ്നിനെ ഹൈദരാബാദ് പേസ് ബൗളിങ് കോച്ചായി പ്രഖ്യാപിച്ചിരുന്നു. സ്റ്റെയ്നിന് കീഴില്‍ കൂടുതല്‍ മികവിലേക്ക് എത്താന്‍ മാലിക്കിന് സാധിക്കും. കഴിഞ്ഞ സീസണില്‍ വിരാട് കോഹ് ലിയുടെ പ്രശംസയും ഉമ്രാന് സ്വന്തമാക്കിയിരുന്നു. 150ന് മുകളില്‍ പന്തെറിയുന്ന ഇവരെ ശ്രദ്ധിക്കണമെന്നും ഇവരുടെ കഴിവ് വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നുമാണ് കോഹ് ലി കഴിഞ്ഞ സീസണില്‍ പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



