മലയാളി താരം ആരോണിന് അർധ സെഞ്ച്വറി; ഏഷ്യാ കപ്പിൽ പാകിസ്ഥാന് 241 റൺസ് വിജയലക്ഷ്യം

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായി

Aaron George
Aaron Georgeഎക്സ്
Last Updated :14 December 2025, 4:18 pm IST
Edited by :jayakumarna

ദുബൈ : അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ മലയാളി ബാറ്റർ ആരോൺ ജോർജ് (88 പന്തിൽ 85) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.

കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസെടുമെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ഓപ്പണർ വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. 5 പന്തിൽ 5 റൺസെടുത്ത് സൂര്യവംശി പുറത്തായി. മഴയെ തുടർന്ന് മത്സരം 49 ഓവറായി ചുരുക്കിയിരുന്നു.

ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യം റിട്ടേൺ ക്യാച്ചെടുത്താണ് വൈഭവ് സൂര്യവംശിയെ പുറത്താക്കിയത്. മൂന്നാമനായെത്തിയ ആരോൺ ജോർജ് ഒരു സിക്സും 12 ഫോറും സഹിതമാണ് 85 റൺസെടുത്തത്.

News Now

Summary

Pakistan need 241 runs to win against India in U-19 Asia Cup cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates