
വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്ക്, കന്നി പോരാട്ടം വിദേശ മണ്ണിൽ; സച്ചിന്റെ റെക്കോർഡ് തകർക്കും?
ഇന്ത്യൻ ടീമിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ട് രണ്ടാം നിര ടീമിനെ പരീക്ഷിക്കാനാണ് സെലക്ടർമാരുടെ നീക്കം. ഇതോടെയാണ് മികച്ച ഫോമിൽ കളിക്കുന്ന വൈഭവിന് നറുക്ക് വീണത്.

മുംബൈ: വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം ഉടൻ. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായും ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് താരത്തെ സീനിയർ ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചിരിക്കുന്നത്. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള സാധ്യതാ പട്ടികയിൽ താരത്തിന്റെ പേര് ഉൾപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
“അയർലൻഡ് പര്യടനത്തിനുള്ള ടീമിലേക്ക് വൈഭവിനെ പരിഗണിച്ചിട്ടുണ്ട്. മറ്റ് നിരവധി താരങ്ങളോടൊപ്പം അദ്ദേഹത്തിന്റെ പേരും സെലക്ടർമാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്” ഇന്ത്യൻ ക്രിക്കറ്റ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബിസിസിഐ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്തത്.
അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ട് രണ്ടാം നിര ടീമിനെ പരീക്ഷിക്കാനാണ് സെലക്ടർമാരുടെ നീക്കം. ഇതോടെയാണ് മികച്ച ഫോമിൽ കളിക്കുന്ന വൈഭവിന് നറുക്ക് വീണത്. അയർലൻഡ് പര്യടനത്തോടൊപ്പം ഈ വർഷം നടക്കാനിരിക്കുന്ന സിംബാബ്‌വേ ടൂറിലും താരത്തെ ഉൾപ്പെടുത്താനാണ് സാധ്യത.
അയർലൻഡ് പര്യടനത്തിൽ വൈഭവിന് അവസരം ലഭിച്ചാൽ ഇന്ത്യൻ സീനിയർ പുരുഷ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായി വൈഭവ് മാറും. മുൻപ് 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യക്കായി അരങ്ങേറ്റം മത്സരം കളിച്ചത്. എന്നാൽ ഈ വർഷം മാർച്ചിലാണ് വൈഭവിന് 15 വയസ് പൂർത്തിയായത്. അത് കൊണ്ട് തന്നെ പ്രായത്തിൽ സച്ചിന്റെ റെക്കോർഡും താരം മറികടന്നേക്കും.
News Now
Summary
Vaibhav Sooryavanshi in Priority List for India Debut Against Ireland.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








