
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ന്യൂഡല്ഹി : ഒളിംപിക്സ് ഹോക്കി സെമിഫൈനലില് ലോകചാമ്പ്യന്മാരായ ബെല്ജിയത്തോട് തോറ്റ ഇന്ത്യന് ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോല്വിയും ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന് ഹോക്കി ടീം കഴിവിന്റെ പരമാവധി പുറത്തെടുത്തു. അതാണ് പരിഗണിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി ട്വീറ്ററില് കുറിച്ചു.
അടുത്ത മല്സരത്തിനും ഭാവിയിലെ നേട്ടങ്ങള്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യന് താരങ്ങളെ ഓര്ത്ത് രാജ്യം അഭിമാനം കൊള്ളുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സെമിയില് ബെല്ജിയത്തിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകള്ക്കാണ് ഇന്ത്യ തോറ്റത്. ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്പര് ടീമായ ബെല്ജിയത്തോട് തോല്വി വഴങ്ങിയത്. ഇന്ത്യയ്ക്ക് ഇനി വെങ്കല മെഡലിനായി മല്സരിക്കാം.
"Wins & losses are a part of life. Our Menâs Hockey Team at #Tokyo2020 gave their best & that is what counts. Wishing the Team the very best for the next match & their future endeavours. India is proud of our players," Prime Minister Narendra Modi tweets.
â ANI (@ANI) August 3, 2021
(File photo)#Olympics pic.twitter.com/PcO1PZyYJ9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


