ഫണ്ട് ധനശേഖരണ പ്ലാറ്റ്ഫോം ആയ കെറ്റോ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ് ലിയും അനുഷ്കയും ലക്ഷ്യമിടുന്നത്

വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ് ലിയും ഭാര്യ അനുഷ്ക ശർമയും. ഫണ്ട് ധനശേഖരണ പ്ലാറ്റ്ഫോം ആയ കെറ്റോ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ് ലിയും അനുഷ്കയും ലക്ഷ്യമിടുന്നത്. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് താങ്ങാവുന്നതിനായി ഏഴ് കോടി രൂപ സമാഹരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത് എന്ന് ഇവർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കെറ്റോ യിൽ 'ഇൻദിസ്ടു​ഗതർ' എന്ന പേരിലാണ് ധനസമാഹരണം. ഇതിലേക്കായി 2 കോടി രൂപ ഇവർ നൽകി കഴിഞ്ഞു. 

കേട്ടോയിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ധനസമാഹരണമാണ് നടത്തുന്നത്. എസിടി ​ഗ്രാന്റ്സിലേക്കാണ് ഇവിടെ നിന്ന് ലഭിക്കുന്ന പണം നൽകുക. ഇവരാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് ഇതിൽ നിന്ന് ലഭിക്കുന്ന പണം ഉപയോ​ഗിച്ച് ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കുക. 

രാജ്യം ചരിത്രത്തിൽഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ഈ സമയം നമ്മൾ ഒരുമിച്ച് നിന്ന് കഴിയാവുന്നത്ര പണം കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷം മുതൽ മനുഷ്യർ അനുഭവിക്കുന്ന ഈ ദുരിതം കണ്ട് ഞെട്ടുകയാണ് ഞാനും അനുഷ്കയും. എത്രത്തോളം പേരെ സഹായിക്കാൻ കഴിയുമോ അത്രത്തോളം പേരെ സഹായിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാലിപ്പോൾ ഇതിന് മുൻപ് നമ്മൾ നൽകിയ സഹായങ്ങൾക്കെല്ലാം അപ്പുറം ഇപ്പോൾ നൽകണം, കോഹ് ലി പറഞ്ഞു. 

ഈ ധനസമാഹരണത്തിലൂടെ ആവശ്യക്കാരെ സഹായിക്കാൻ സാധിക്കുന്നത്ര പണം സമാഹരിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. രാജ്യത്ത് ആരോ​ഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിയതോടെ മനുഷ്യർ പ്രയാസപ്പെടുന്നത് കാണുന്നത് വേദനിപ്പിക്കുന്നതായി അനുഷ്ക ശർമ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates