
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ ചൊല്ലി പഠിപ്പിച്ച ആദ്യ പരിശീലകന്റെ കാല് തൊട്ടു വണങ്ങി ആര്‍സിബി താരം വിരാട് കോഹ്ലി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് കോഹ്ലിയെ കാണാന്‍ കുട്ടിക്കാലത്തെ പരിശീലകന് രാജ്കുമാര് ശര്‍മ എത്തിയത്.
ഈ സമയത്ത് കോഹ്ലി ബാറ്റിങ് പരിശീലനത്തിലായിരുന്നു. അതിനിടെയാണ് രാജ്കുമാര് ശര്‍മ ഗ്രൗണ്ടിലെത്തിയത്. ആദ്യ കോച്ചിനെ കണ്ടയുടനെ കോഹ്ലി ഓടിയെത്തി അദ്ദേഹത്തിന്റെ കാല് തൊട്ടു വണങ്ങുകയായിരുന്നു. അല്‍പ്പ നേരം സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്.
A wholesome meet & greet imVkohli catches up with his childhood coach #TATAIPL | #DCvRCB | RCBTweets pic.twitter.com/YHifXeN6PE
â IndianPremierLeague () May 6, 2023
ആര്‍സിബി- ഡല്‍ഹി പോരാട്ടത്തിന് തുടക്കം കുറിച്ച് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മണി മുഴക്കിയതും രാജ്കുമാര് ശര്‍മയാണ്. ഡല്‍ഹി താരമായ കോഹ്ലിക്ക് സ്റ്റേഡിയവുമായി വൈകാരിക അടുപ്പം ഏറെയുണ്ട്. മത്സരത്തില്‍ ഉജ്ജ്വല അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങി. 46 പന്തുകള്‍ നേരിട്ട് കോഹ്ലി 55 റണ്‍സെടുത്തു. സീസണില്‍ കോഹ്ലി നേരിടുന്ന ആറാം ഹാഫ് സെഞ്ച്വറിയാണിത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



