കാത്ത്, കാത്ത്... സെഞ്ച്വറി, റെക്കോർഡിൽ ബ്രാഡ്മാനേയും സച്ചിനേയും പിന്തള്ളി കോഹ്‍ലി

ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങിൽ ഫോമിലേക്ക് മടങ്ങിയെത്തി വിരാട് കോഹ്‍ലി

Kohli shatters Sachin Tendulkar's record
വിരാട് കോഹ്‍ലി ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍Source by : ചിത്രങ്ങള്‍ പിടിഐ
Last Updated :24 November 2024, 10:51 pm IST

പെർത്തിൽ ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറി നേടി വിരാട് കോഹ്‍ലി. ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 100 റൺസടിച്ച് സൂപ്പർ താരം. ഒപ്പം റെക്കോർഡ് നേട്ടങ്ങളും പതിവു പോലെ താരത്തിന്റെ പേരിലായി.

1ബ്രാഡ്മാനെ പിന്നിലാക്കി

Listicle image

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‍ലി ഓസ്ട്രേലിയൻ ഇതിഹാസം ഡോണാൾഡ് ബ്രാഡ്മാനെ മറികടന്നു. പട്ടികയിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാം സ്ഥാനത്ത്. സച്ചിന്റെ പോരിൽ 49 സെഞ്ച്വറികൾ. ബ്രാഡ്മാന് 29 ശതകങ്ങൾ.

2നാലാം ഇന്ത്യൻ താരം

Listicle image

ടെസ്റ്റ് ക്രിക്കറ്റിൽ 30, അതിൽ കൂടുതൽ സെഞ്ച്വറികളുള്ള താരങ്ങളുടെ എലൈറ്റ് പട്ടികയിൽ ഇനി കോഹ്‍ലിയും. ഈ പട്ടികയിലും സച്ചിനാണ് മുന്നിൽ. രാഹുൽ ദ്രാവിഡ് (36), സുനിൽ ​ഗാവസ്കർ (34) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്ത് ഇനി കോഹ്‍ലി.

3സച്ചിനും പിന്നിൽ

Listicle image

Trevor Collens

ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന അനുപമ നേട്ടം ഇനി കോഹ്‍ലിക്ക്. ഓസീസ് പിച്ചിൽ കോഹ്‍ലിയുടെ ശതക നേട്ടം ഏഴായി. സച്ചിന് ആറ് സെഞ്ച്വറികൾ. ​ഗാവസ്കർക്ക് 5.

410 സെഞ്ച്വറികൾ

Listicle image

ഓസ്ട്രേലിയൻ മണ്ണിൽ എല്ലാ ഫോർമാറ്റിലുമായി കോഹ്‍ലിക്ക് 10 സെഞ്ച്വറികൾ. ഓസീസ് മണ്ണിൽ എല്ലാ ഫോർമാറ്റിലുമായി ഇത്രയും സെഞ്ച്വറികൾ നേടുന്ന ആദ്യ സന്ദർക ബാറ്ററെന്ന നേട്ടവും ഇനി കോഹ്‍ലിക്ക് സ്വന്തം.

516 മാസം

Listicle image

16 മാസങ്ങൾക്ക് ശേഷമാണ് കോഹ്‍ലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. 143 പന്തുകൾ നേരിട്ടാണ് കോഹ്‍ലി ശതകത്തിലെത്തിയത്. 8 ഫോറും 2 സിക്സും കോഹ്‍ലി തൂക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now