ഇൻസ്റ്റയിൽ പരസ്പരം അൺ ഫോളോ ചെയ്തു, മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗും ആരതി അ​ഹ്‍ലാവതും വേർപിരിയുന്നു?

മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്

Virender Sehwag, wife Aarti divorce rumours
സെവാ​ഗും ആരതിയുംഎക്സ്
Edited by :renjith.k
Last Updated :24 ജനുവരി 2025, 10:57 am IST

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദർ സെവാ​ഗും ഭാര്യ ആരതി അ​ഹ്‍ലാവതും വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തതായും വാർത്തകളുണ്ട്.

2004ലാണ് സെവാ​ഗും ആരതിയും വിവാഹിതരായത്. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. സെവാ​ഗ് ആരതി ദമ്പതിമാർക്ക് രണ്ട് ആൺ കുട്ടികളുണ്ട്. ആര്യവീർ, വേദാന്ത്.

ഇന്ത്യക്കായി ടെസ്റ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ താരമാണ് സെവാ​ഗ്. ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറിയുള്ള ഏക താരവും സെവാ​ഗാണ്. 2013ലാണ് ഇതിഹാസ ഓപ്പണർ വിരമിച്ചത്. ഇന്ത്യക്കായി 104 ടെസ്റ്റുകളും 251 ഏകദിന മത്സരങ്ങളും താരം കളിച്ചു. ടെസ്റ്റിൽ 23 സെഞ്ച്വറികളും ഏകദിനത്തിൽ 15 സെഞ്ച്വറികളും സെവാ​ഗ് നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now