
'എന്താണ് നീ നോക്കുന്നത്, വിഡ്ഢി'; കലിപ്പിച്ച് മെസി(വീഡിയോ)
കളിക്കാരും കോച്ചിങ് സ്റ്റാഫും തമ്മിലുള്ള കയ്യാങ്കളിയിലേക്കും നീങ്ങിയ പോരാട്ടമായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനലിലേത്
ദോഹ: കളിക്കാരും കോച്ചിങ് സ്റ്റാഫും തമ്മിലുള്ള കയ്യാങ്കളിയിലേക്കും നീങ്ങിയ പോരാട്ടമായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനലിലേത്. മത്സരത്തിന് ശേഷം അഭിമുഖം നല്‍കുന്നതിന് ഇടയില്‍ പ്രകോപിപ്പിച്ച് എത്തിയ നെതര്‍ലന്‍ഡ്സ് താരത്തിന് നേര്‍ക്കുള്ള മെസിയുടെ വാക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഒരു ഗോളും ഒരു അസിസ്റ്റുമായി മെസിയാണ് ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കളിയിലെ താരമായത്. ശേഷം ടിവൈസി സ്പോര്‍ട്സിനോട് മെസി സംസാരിച്ച് നില്‍ക്കുമ്പോഴാണ് പ്രകോപനവുമായി നെതര്‍ലന്‍ഡ്സ് താരത്തിന്റെ വരവ്.
എന്താണ് നീ നോക്കുന്നത്, വിഡ്ഡി? പോകു, ക്യാമറയ്ക്ക് മുന്പില് നില്‍ക്കെ നെതര്‍ലന്‍ഡ്സ് താരത്തെ നോക്കി മെസി പ്രതികരിച്ചത് ഇങ്ങനെ. എതിര് ടീമില്‍ നിന്ന് ലഭിക്കേണ്ട ബഹുമാനം അവരുടെ പരിശീലകനില്‍ നിന്ന് പോലും തനിക്ക് ലഭിച്ചില്ലെന്നും മെസി പറയുന്നു.
Messi to the ref after the match:
â Barstool Sports (@barstoolsports) December 9, 2022
âWhat are you looking at? Carry on, fool"
pic.twitter.com/8Ndjvi9voR
മത്സരത്തിന് മുന്‍പ് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. കളി ആരംഭിച്ചത് മുതല്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് മേല്‍ ആഘാതം സൃഷ്ടിക്കാന്‍ ശ്രമിച്ച്, ഞങ്ങളോട് ഓരോന്ന് പറഞ്ഞ്...ഇത് ഫുട്ബോളിന്റെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ എല്ലായ്പ്പോഴും എല്ലാവരേയേും ബഹുമാനിക്കുന്ന ഒരാളാണ്. അവരുടെ പരിശീലന് ഞങ്ങളോട് ബഹുമാനം ഉണ്ടായില്ല.
Si hay foto hay video #Messi Hermoso. pic.twitter.com/B3JXKcJr78
â Agustina (@Guuch1) December 10, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി



