
അവസാനമായി ഗൂഗിളിൽ സെർച്ച് ചെയ്തത് എന്ത്? കോഹ് ലിയുടെ മറുപടി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറാണ് ഗൂഗിളിൽ സെർച്ച് ചെയ്തത് എന്നാണ് കോഹ് ലി മറുപടി നൽകിയത്
മുംബൈ: ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മുൻപിലേക്ക് എത്തുകയായിരുന്നു മുംബൈയിലെ ബബിളിൽ നിന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. ഇവിടെ ഗൂഗിളിൽ ഏറ്റവും ഒടുവിലായി തിരഞ്ഞത് എന്ന ചോദ്യത്തിന് കോഹ് ലി നൽകിയ ഉത്തരമാണ് ആരാധകരെ കൗതുകത്തിലാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറാണ് ഗൂഗിളിൽ സെർച്ച് ചെയ്തത് എന്നാണ് കോഹ് ലി മറുപടി നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം കോഹ് ലി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സമ്മറിൽ ക്രിസ്റ്റ്യാനോ യുവന്റ്സ് വിടുമെന്ന അഭ്യൂഹമുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടങ്ങിയേക്കുമെന്നും പിഎസ്ജിയിലേക്ക് അപ്രതീക്ഷിതമായ ഒരു ചേക്കേറലുണ്ടായേക്കും എന്നെല്ലാം വിലയിരുത്തപ്പെടുന്നുണ്ട്. സ്പോർട്ടിങ് പോർച്ചുഗലിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങാനുള്ള സാധ്യത വിരളമാണ്.

ക്രിക്കറ്റിന് പുറത്ത് മാതൃകയാക്കുന്ന കായിക താരം ഏതെന്ന് ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ചോദിച്ചപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരാണ് കോഹ് ലി പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ മാനസിക കരുത്താണ് തന്നെ പ്രചോദിപ്പിക്കുന്നത് എന്നാണ് കോഹ് ലി അന്ന് പറഞ്ഞത്.
ധോനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ വിശ്വാസം, ബഹുമാനം എന്നായിരുന്നു കോഹ് ലിയുടെ മറുപടി. ഇന്നുണ്ടായിരുന്നു എങ്കിൽ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്ന ബൗളർ ആരായിരിക്കും എന്ന ആരാധകന്റെ ചോദ്യത്തിന് വസീം അക്രമിന്റെ പേരാണ് കോഹ് ലി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്



