
സച്ചിന്റെ ഒളിംപിക്സിലെ ഇഷ്ട മത്സര ഇനം ഏത്? തിരഞ്ഞിറങ്ങി ആരാധകര്‍
ആരാധകരുടെ ഒളിംപിക്സ് ചര്‍ച്ചകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും ഇടം പിടിക്കുന്നുണ്ട്

ന്യൂഡല്‍ഹി: ഒളിംപിക്സാണ് ഇപ്പോള്‍ കായിക പ്രേമികളുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സര ഇനമല്ല. എങ്കിലും ഇവിടെ ആരാധകരുടെ ഒളിംപിക്സ് ചര്‍ച്ചകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും ഇടം പിടിക്കുന്നുണ്ട്. സച്ചിന്റെ ഒളിംപിക്സിലെ ഇഷ്ട മത്സര ഇനമേത് എന്നതാണ് ചര്‍ച്ച.
ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം മനിക ബത്ര ആദ്യ റൗണ്ട് ജയത്തിലേക്ക് എത്തിയപ്പോള്‍ അഭിനന്ദനവുമായി സച്ചിന് എത്തിയിരുന്നു. ഈ ട്വിറ്റ് കണ്ടതോടെയാണ് സച്ചിന്റെ ഒളിംപിക്സിലെ ഇഷ്ട മത്സര ഇനമേത് എന്ന ചോദ്യം ഉടലെടുത്തത്.
What a fantastic comeback Manika!
â Sachin Tendulkar (@sachin_rt) July 25, 2021
Watched every single point.. the first couple of games were dominated by Margaryta, who kept the rallies short & played her backhand well.
Slowly but surely Manika came back & started controlling the pace of the game..(1/2)#Olympics pic.twitter.com/XiBtZ0e1LX
മനിക ബത്രയെ അഭിനന്ദിച്ചുള്ള പോസ്റ്റ് കണ്ടതോടെ സച്ചിന് ടേബിള്‍ ടെന്നീസിന്റെ കടുത്ത ആരാധകനായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. പിന്നാലെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള സമയം സച്ചിന് ടേബിള്‍ ടെന്നീസ് കളിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നു.
ഒളിംപിക്സിലെ സച്ചിന്റെ ഇഷ്ട ഇനമേത് എന്ന് കൃത്യമായി കണ്ടെത്താന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ടെന്നീസ് ആണ് ഇഷ്ടപ്പെട്ട കായിക ഇനമെന്ന് സച്ചിന് നേരത്തെ പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ടെന്നീസ് താരം ജോണ്‍ മക്കന്ഡ്രോയുടെ ആരാധകനാണ് സച്ചിന്. വിംബിള്‍ഡണ്‍ കാണാനും സച്ചിന് എത്തിയിട്ടുണ്ട്. റോജര്‍ ഫെഡററാണ് ഇന്ത്യന്‍ ഇതിഹാസ ബാറ്റ്സ്മാന്റെ പ്രിയപ്പെട്ട താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും



