
ഇനി കിട്ടില്ല, കരുണ്‍ നായര്‍ക്ക് ഇത് അവസാന അവസരം; മുന്നറിയിപ്പുമായി മുന്‍ താരം
എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുതിര്‍ന്ന ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്

ലണ്ടന്‍: എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുതിര്‍ന്ന ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ എടുക്കാന്‍ കരുണ്‍ നായര്‍ക്ക് വഴിതെളിയിച്ചത്. എന്നാല്‍ ആദ്യ രണ്ടു ടെസ്റ്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കരുണ്‍ നായര്‍ പുറത്തെടുത്തത്. 19.25 ശരാശരിയില്‍ 77 റണ്‍സ് ആണ് നേടിയത്.
ലോര്‍ഡ്സ് ടെസ്റ്റിന് ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, കരുണ്‍ നായരെ ടീമില്‍ നിലനിര്‍ത്തുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റിലും മോശം ഫോമില്ലായിരുന്നുവെങ്കിലും ഒരവസരം കൂടി കരുണ്‍ നായര്‍ക്ക് നല്‍കണമെന്നാണ് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും വലിയ തിരിച്ചുവരവാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കാഴ്ചവെച്ചത്. വിജയിച്ച് നില്ക്കുന്ന ടീം എന്ന നിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട എന്ന് മാനേജ്മെന്റ് തീരുമാനിച്ചാല്‍ കരുണ്‍ നായര്‍ക്ക് ഒരവസരം കൂടി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ടീമില്‍ നിലനിര്‍ത്തുകയാണെങ്കില്‍ തന്നെ ഈ മത്സരം കരുണ്‍ നായരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും. ഇതിലും ഫോം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ ടീമില്‍ സ്ഥാനം നേടുക കരുണ്‍ നായരെ സംബന്ധിച്ച് പ്രയാസമായിരിക്കും. മറ്റൊരു യുവതാരമായ സായ് സുദര്ശന് പതിനൊന്നംഗ ടീമില്‍ ഇടംനേടാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ലോര്‍ഡ്സിലും കരുണ്‍ നായര്‍ക്ക് ഫോം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ മാനേജ്മെന്റ് സായ് സുദര്‍ശനെ പരിഗണിച്ചെന്ന് വരാം.
WHAT TO READ NEXT

കത്തുന്ന ഫോം തുടരുമോ?, ഗില്ലിനെ കാത്ത് ബ്രാഡ്മാന്റെ റെക്കോര്‍ഡുകള്‍
ഇതുവരെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 77 റണ്‍സ് ആണ് താരം നേടിയത്. ഇതില്‍ ലീഡ്സില്‍ ആദ്യ ഇന്നിങ്സിലെ പൂജ്യവും ഉള്‍പ്പെടുന്നു. രണ്ട് മത്സരങ്ങളിലും താരം വ്യത്യസ്ത റോളുകളാണ് കൈകകാര്യം ചെയ്തത്. ഓപ്പണറായും അഞ്ചാം സ്ഥാനത്തും ബാറ്റ് ചെയ്തു. രണ്ടാം മത്സരത്തില്‍, മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം കൂടുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതായി കാണപ്പെട്ടു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
will Karun Nair be in the playing XI for the third Test?; Cricket fans are very anxious
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു

ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്കേറ്റിങ് ഹോക്കി ടീമില്‍; കേരളത്തില്‍ നിന്നുള്ള ആദ്യ താരം

