മോശം ഫോമില്‍ തുടരുന്ന രഹാനെ, പൂജാര എന്നിവരെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST

News Now

ന്യൂഡല്‍ഹി: മോശം ഫോമില്‍ തുടരുന്ന രഹാനെ, പൂജാര എന്നിവരെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. മോശം ഫോമില്‍ നില്‍ക്കുന്ന കോഹ് ലിയുടെ സ്ഥാനം ചോദ്യം ചെയ്യുമോ എന്നാണ് നെഹ്‌റ ചോദിക്കുന്നത്. 

കഴിഞ്ഞ മത്സരങ്ങളിലെ കോഹ് ലിയുടെ സ്‌കോര്‍ നോക്കു. കോഹ് ലിയും നിരാശപ്പെടുത്തുകയാണ്. എന്നാല്‍ ടീമിലെ കോഹ് ലിയുടെ സ്ഥാനം ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ? ഇവരെ താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും കോഹ് ലിക്ക് പിന്നിലായിരുന്നു ഇവരുടെ സ്ഥാനം, പ്രത്യേകിച്ച് പൂജാരയുടേത്, അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഒന്നോ രണ്ടോ അവസരം കൂടി നല്‍കുന്നതില്‍ എന്താണ് തെറ്റ്?

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ആദ്യ ടെസ്റ്റില്‍ രഹാനെയെയാണ് പിന്തുണച്ചത്. പരമ്പര അവസാനിക്കുന്നത് വരെ ഇത് തുടരുകയാണ് ഉചിതം എന്നാണ് ഞാന്‍ പറയുക. ഒന്നോ രണ്ടോ ടെസ്റ്റ് കൊണ്ട് ഒന്നും സംഭവിക്കില്ല. ന്യൂസിലാന്‍ഡിന് എതിരെ ആദ്യ ടെസ്റ്റില്‍ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ രഹാനെയ്ക്ക് ടീമില്‍ സ്ഥാനം ഇല്ല. 

ഇരുവരും കുറേ നാളായി ഫോമിലല്ല. ടീം ജയങ്ങളിലേക്ക് എത്തി നില്‍ക്കുന്ന സമയമാണ് എങ്കില്‍ ഇവര്‍ക്ക് ഒന്നോ രണ്ടോ അവസരം കൂടി നല്‍കുന്നതില്‍ എന്താണ് തെറ്റ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര അവസാനിച്ചതിന് ശേഷം ഇവരുടെ കാര്യത്തില്‍ തീരുമാനം എടുത്തുന്നതാവും നല്ലത് എന്നും നെഹ്‌റ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates