വിംബിള്‍ഡണില്‍ ഫൈനല്‍ തീ! ജോക്കോ- അല്‍ക്കരാസ് പോരിന് 'വിലയേറും'

ചരിത്ര നേട്ടത്തിന്റെ വക്കില്‍ നൊവാക് ജോക്കോവിച്, അട്ടിമറി ആവര്‍ത്തിക്കാന്‍ കാര്‍ലോസ് അല്‍ക്കരാസ്

Wimbledon- Djokovic vs Alcaraz final
നൊവാക് ജോക്കോവിച്, കാര്‍ലോസ് അല്‍ക്കരാസ്Source by : എപി
Last Updated :14 July 2024, 3:57 pm IST

ലണ്ടന്‍: വിംബിള്‍ഡണില്‍ ഇന്ന് തീ പാറും ഫൈനല്‍. കഴിഞ്ഞ തവണ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനെ വീഴ്ത്തി കന്നി കിരീടം നേടിയ സ്പാനിഷ് യുവ വിസ്മയം കാര്‍ലോസ് അല്‍ക്കരാസ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്നു. മറുഭാഗത്ത് സാക്ഷാല്‍ ജോക്കോ തന്നെ. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം തന്നെ ഇത്തവണ.

ഫൈനലിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോയി. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില ടിക്കറ്റുകള്‍ക്ക് നല്‍കേണ്ട അവസ്ഥയാണെന്നു റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഡിയത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സീറ്റിനു പോലും ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണ്. 10,000 യുഎസ് ഡോളര്‍ (ഇന്ത്യ രൂപ ഏതാണ്ട് 9 ലക്ഷത്തിനടുത്ത്) ആണ് ടിക്കറ്റ് വില! ആരാധകര്‍ സൂപ്പര്‍ ഫിനാലെ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്.

റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ കീഴടക്കിയാണ് അല്‍ക്കരാസ് തുടരെ രണ്ടാം വട്ടവും ഫൈനലുറപ്പിച്ചത്. ജോക്കോ സെമിയില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ കീഴടക്കി.

ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടി ഗ്രാന്‍സ് സ്ലാം നേട്ടങ്ങളുടെ എണ്ണം അല്‍ക്കരാസ് മൂന്നാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇന്നു കിരീടം സ്വന്തമായാല്‍ രണ്ടാം വിംബിള്‍ഡണും നാലാം ഗ്രാന്‍ഡ് സ്ലാം നേട്ടവുമാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതു ചരിത്രമെഴുതാന്‍ ജോക്കോ

ആധുനിക ടെന്നീസില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് നൊവാക് ജോക്കോവിച്. പുരുഷ വനിതാ താരങ്ങളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ് സ്ലാം നേട്ട റെക്കോര്‍ഡ് ജോക്കോവിചും ഇതിഹാസ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടും പങ്കിടുകയാണ്. ഇരുവര്‍ക്കും 24 കിരീടങ്ങള്‍. ഇന്ന് ജയിച്ച് വിംബിഡണ്‍ ഉയര്‍ത്തിയാല്‍ ഈ റെക്കോര്‍ഡ് 25ആക്കി മാറ്റി ജോക്കോയ്ക്ക് ഒറ്റയ്ക്ക് സ്വന്തമാകും.

ജയിച്ചാല്‍ മറ്റൊരു നേട്ടവുമുണ്ട് ജോക്കോയെ കാത്ത്. ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടുന്ന പുരുഷ താരമെന്ന റെക്കോര്‍ഡിനൊപ്പവും ജോക്കോയെത്തും. നിലവില്‍ സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡററുടെ പേരിലാണ് റെക്കോര്‍ഡ്. സ്വിസ് ഇതിഹാസം 8 തവണയാണ് ഇവിടെ കിരീടം സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now