
News Now
ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

ലണ്ടന്: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല് വ്യാറ്റും അര്ജുന് ടെണ്ടുല്ക്കറും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്തിന് പരിചിതമാണ്. ഇപ്പോള് അര്ജുനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയാണ് ഇംഗ്ലണ്ട് താരം.
ലണ്ടനിലെ റെസ്റ്ററോന്റുകളില് ഒന്നില് അര്ജുനൊപ്പം ഭക്ഷണം കളിക്കുന്ന ഫോട്ടോയാണ് വ്യാറ്റ് പങ്കുവെച്ചത്. എന്റെ ചെറിയ കൂട്ടുകാരനെ നാന്ഡോസില് വെച്ച് കണ്ടതില് സന്തോഷം എന്നാണ് അര്ജുന്റെ ഫോട്ടോ പങ്കുവെച്ച് വ്യാറ്റ് കുറിച്ചത്.
Good to see my little mate for a Nandos yesterday pic.twitter.com/K9V4bC2OGS
â Danielle Wyatt (@Danni_Wyatt) June 28, 2022
2007 മുതല് സുഹൃത്തുക്കളാണ് അര്ജുനും വ്യാറ്റും. എംസിസി അക്കാദമിയില് അര്ജുന് നെറ്റ്സില് പന്തെറിയാന് എത്തിയതിനിടയിലാണ് ഇവര് പരിചയപ്പെടുന്നത്. ലോര്ഡ്സില് വരുമ്പോഴെല്ലാം സച്ചിനേയും അര്ജുനേയും കാണാന് ശ്രമിക്കാറുണ്ടെന്നും അര്ജുന് 10 വയസുള്ളപ്പോഴാണ് ആദ്യമായി കാണുന്നത് എന്നും വ്യാറ്റ് നേരത്തെ പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിനൊപ്പം 93 ഏകദിനവും 124 ട്വന്റി20യും കളിച്ച താരമാണ് വ്യാറ്റ്. ടെസ്റ്റില് നിന്ന് വ്യാറ്റ് വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. കോഹ് ലിയോടുള്ള ആരാധന വ്യക്തമാക്കിയിട്ടുള്ള വ്യാറ്റിന് ഇന്ത്യയില് വലിയ ആരാധകരുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


